കായികം

സ്വപ്‌നം ചരിത്ര നേട്ടത്തോടെ പൊന്നാക്കി സ്വപ്‌ന ബര്‍മന്‍

സമകാലിക മലയാളം ഡെസ്ക്


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഹെപ്റ്റാത്തലണില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ച് സ്വപ്‌ന ബര്‍മന്‍. നേരത്തെ 48 വര്‍ഷത്തിന് ശേഷം ട്രിപ്പിള്‍ ജംപില്‍ ഒന്നാമതെത്തിയ അര്‍പീന്ദര്‍ സിങ്ങും രാജ്യത്തിന്റെ അഭിമാനമായിരുന്നു. ഇതോടെ, ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനൊന്നിലെത്തി. 

11 സ്വര്‍ണം 20 വെള്ളി 23 വെങ്കലം മെഡലുകളുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

100, 200, 800 മീറ്റര്‍ ഓട്ടം, ഹൈ ജംപ്, ഷോട് പുട്ട്, ലോങ് ജംപ്, ജാവലിന്‍ ത്രോ എന്നിവ ഉള്‍പ്പെടുന്നതാണ് ഹെപ്റ്റാത്തലണ്‍. ഈ ഇനത്തില്‍ 6020 പോയിന്റാണ് സ്വപ്‌ന നേടിയത്. ഹെപ്റ്റാത്തലണില്‍ ഇന്ന് നടന്ന ഏഴാമത്തെ ഇനമായ 800 മീറ്ററില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ബര്‍സ്വപ്‌ന ബര്‍മന്റെ നേട്ടം. ഹെപ്റ്റാത്തലണില്‍ 6000 പോയിന്റ് കടക്കുന്ന അഞ്ചാമത്തെ മാത്രം വനിതയെന്ന നേട്ടവും ഇതോടൊപ്പം സ്വപ്‌ന സ്വന്തമാക്കി. ഇതേയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം പൂര്‍ണിമ ഹെംബ്രാം നാലാം സ്ഥാനത്തായി.

നേരത്തെ 100മീറ്ററിലെ വെള്ളി നേട്ടത്തിന് പുറമേ വനിതാ വിഭാഗം 200 മീറ്ററിലും ഇന്ത്യന്‍ താരം ദ്യുതി ചന്ദ് വെള്ളി നേടി. 23.30സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദ്യുതി 200മീറ്ററില്‍ വെള്ളി നേടിയത്. 22.96സെക്കന്‍ഡില്‍ ഓടിയെത്തി ബഹ്‌റൈന്‍ താരം ഒഡിയോങ് എഡിഡിയോങാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. ചൈനയുടെ വെയ് യോങ്‌ലിക്കാണ് വെങ്കലം. 23.27സെക്കന്‍ഡിലാണ് വെയ് ഓടിയെത്തിയത്. സെമി ഫൈനലില്‍ 23.00 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദ്യുതി ഫൈനലിലേക്ക് കടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും