കായികം

'വിമര്‍ശിക്കൂ, എന്താണ് മോശമെന്ന് പറയൂ,അല്ലാതെ തള്ളയ്ക്കും തന്തയ്ക്കും വിളിക്കുകയല്ല വേണ്ടത്‌'; ആരാധകര്‍ അതിരുവിടുന്നുവെന്ന് സി കെ വിനീത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിമര്‍ശിക്കുന്നതിനും എവിടെയാണ് പിഴവെന്നും പറയുന്നതിന് പകരം തള്ളയ്ക്കും തന്തയ്ക്കും വിളിക്കുകയാണ് ആരാധകരെന്ന്  സി കെ വിനീത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ അതിരുവിടുകയാണെന്നും അത് ശരിയല്ലെന്നും സി കെ വിനീത് പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ അണിനിരന്ന ഒരു പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിനീത് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

ആരാധകര്‍ക്ക് ടീമിനെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിരുകടക്കരുതെന്നേയുള്ളൂ. പാസിങ് മോശമാണെങ്കില്‍ അത് പറയണം. ഗോളടിക്കുന്നതിലാണ് മോശമെങ്കില്‍ അതും പറയണം. സന്തോഷമേയുള്ളൂ. വിമര്‍ശിച്ചാലേ ടീം നന്നാവൂ. പക്ഷേ അതിനു പകരം ഇങ്ങനെ തള്ളയ്ക്കും തന്തയ്ക്കും വിളിക്കരുത്. ഒരു കളിയും തോല്‍ക്കാന്‍ വേണ്ടിയല്ല ടീം കളിക്കുന്നത് എന്നും വിനീത് കൂട്ടിച്ചേര്‍ത്തു. 

ഒമ്പത് മത്സരങ്ങള്‍ കളിച്ച ഈ സീസണില്‍ ഒരു വിജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. ഇതില്‍ ആരാധകര്‍ രോഷാകുലരായി നേരത്തെ പ്രതികരിച്ചിരുന്നു. പ്രതീക്ഷിച്ച പ്രകടനം ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുക്കാത്തിലായിരുന്നു ആരാധകരുടെ പ്രതിഷേധം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു