കായികം

എട്ട് റണ്‍സ് കൂടി മതി കോഹ് ലിക്ക്, മറ്റൊരു റെക്കോര്‍ഡ് കൂടി മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയന്‍ മണ്ണിലും റെക്കോര്‍ഡുകള്‍ മറികടന്നാകും ഇന്ത്യന്‍ നായകന്റെ പോക്ക്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ എട്ട് റണ്‍സ് കൂടി നേടിയാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആയിരം ടെസ്റ്റ് റണ്‍സ് എന്ന നേട്ടം കോഹ് ലിക്ക് സ്വന്തമാക്കാം. 

രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ലക്ഷ്മണ്‍ എന്നിവരുടെ നിരയിലേക്കാണ് ഇതോടെ കോഹ് ലി എത്തുക. ഓസ്‌ട്രേലിയയില്‍ ഇതുവരെ എട്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കോഹ് ലിയുടെ സമ്പാദ്യം 992 റണ്‍സ് ആണ്. 169 ആണ് കോഹ് ലിയുടെ ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന സ്‌കോര്‍. 62 ബാറ്റിങ് ശരാശരിയില്‍ അഞ്ച് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും കോഹ് ലി ഓസീസ് മണ്ണില്‍ നേടിക്കഴിഞ്ഞു. 

1809 റണ്‍സോടെ സച്ചിനാണ് ലിസ്റ്റില്‍ മുന്നില്‍. ലക്ഷ്മണ്‍ 1236 റണ്‍സും, ദ്രാവിഡ് 1143 റണ്‍സും ഓസീസ് മണ്ണില്‍ നേടി. ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പ് തന്നെ കോഹ് ലിയാണ് ഓസീസിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തം. ഗില്ലെസ്പിയും റിക്കി പോണ്ടിങ്ങുമെല്ലാം കോഹ് ലിയെ തളയ്ക്കാന്‍ ഓസീസ് ടീമിന് തന്ത്രങ്ങള്‍ നിര്‍ദേശിച്ചു കഴിഞ്ഞു. അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറിനാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു