കായികം

വേഗ കുതിപ്പിന് പിന്നില്‍ ഉത്തേജക മരുന്ന്; ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ സ്പ്രിന്റ് താരം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സ്പ്രിന്റ് താരം സഞ്ജീത് സിംഗ് ഉത്തേജ മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. അനുമതിയില്ലാത്ത ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്നാണ് സെപ്തംബര്‍ ഒന്‍പതിന് നാഡ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. 

ജിഡബ്ല്യു1516 എന്ന ഉത്തേജക മരുന്നാണ് സഞ്ജീത് ഉപയോഗിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് മൂന്ന വട്ടമാണ് ഇതേ ഉത്തജക മരുന്ന് ഉപയോഗിച്ചതിന് താരങ്ങള്‍ പിടിക്കപ്പെട്ടിരിക്കുന്നത്.ഇന്റര്‍ സര്‍വീസ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇടയിലായിരുന്നു ഉത്തേജ മരുന്ന് പരിശോധന. ഹരിയാനയിലെ ജാജറില്‍ നിന്നുമുള്ള താരമാണ് സഞ്ജീത്.

ഭുഭനേശ്വറില്‍ നടന്ന നാഷണല്‍ ഓപ്പണില്‍ നൂറ് മിറ്ററിലും 200 മീറ്ററിലും 10.39, 21.30 സെക്കന്‍ഡില്‍ ഓടിയെത്തി സഞ്ജീത് സ്വര്‍ണം നേടിയിരുന്നു. സര്‍വീസ് ചാമ്പ്യന്‍ഷിപ്പില്‍ 10.26 സെക്കന്‍ഡില്‍ ഓടിയെത്തിയതോടെ സഞ്ജിത്തിന് മേല്‍ സംശയനിഴല്‍ വീണിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400