കായികം

കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്താന്‍ ആരെല്ലാമുണ്ട്? ആറ് വയസുകാരനേയും ടീമിലെടുത്ത് ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട വിരാട് കോഹ് ലിക്കും സംഘത്തിനും ഓസ്‌ട്രേലിയയിലുമുണ്ട് നിറയെ വെല്ലുവിളി. അക്കൂട്ടത്തിലേക്കിതാ ആറ് വയസുകാരനായ ലെഗ് സ്പിന്നറുടേയും വെല്ലുവിളി. ഓസീസ് സംഘത്തില്‍ ഉള്‍പ്പെട്ട ആര്‍ച്ചീ ഷില്ലറാണ് കോഹ് ലിക്ക് മുന്നറിയിപ്പുമായി വരുന്നത്. 

ഹൃദ്രോഗം മൂലം വലയുന്ന ആര്‍ച്ചിയെ സന്തോഷിപ്പിക്കുവാനാണ് അവനെ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഓസീസ് കോച്ച ജസ്റ്റിന്‍ ലാംഗറാണ് ടീമില്‍ ഉള്‍പ്പെടുത്തിയ വിവരം ആര്‍ച്ചിയെ അറിയിക്കുന്നത്. നഥാന്‍ ലിയോണിന്റെ ആരാധകനാണ് ആര്‍ച്ചി. എംസിജിയില്‍ വിരാട് കോഹ് ലിയുടെ വിക്കറ്റ് തന്നെ താന്‍ വീഴ്ത്തുമെന്നാണ് ടീമിന് ആര്‍ച്ചി നല്‍കുന്ന വാക്ക്. 

ടീമിലെ പുതുമുഖമായ മാര്‍കസ് ഹാരിസിനെ പോലെ തന്നെയാകും ആര്‍ച്ചിയേയും പരിഗണിക്കുക എന്നാണ് ലാംഗര്‍ പറയുന്നത്. ലെഗ് സ്പിന്നറാവാന്‍ കൊതിക്കുന്ന ആര്‍ച്ചി ആദ്യ ടെസ്റ്റിന് മുന്‍പായി ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തി. ആശുപത്രി കിടക്കയില്‍ നിരവധി സമയം ആര്‍ച്ചി പിന്നിട്ടു കഴിഞ്ഞു, ഇനിയും വേണ്ടി വരും. അവന്റെ മുഖത്ത് ഞങ്ങളാല്‍ സാധിക്കും വിധം ചിരി കൊണ്ടുവരുവാനാണ് ശ്രമിക്കുന്നത് എന്നും ഓസ്‌ട്രേലിയന്‍ കോച്ച് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്