കായികം

ആ ഒരു കഴിവ് മാത്രമേ മെസിക്കുള്ളു, എന്നെ പോലെയല്ല; മെസിയെ വിമര്‍ശിച്ച് പെലെ

സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനിയന്‍ താരം മെസി തന്നേക്കാള്‍ മികച്ച കളിക്കാരനല്ല എന്ന നിലപാട് ആവര്‍ത്തിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലെ.  നന്നായി ഹെഡ് ചെയ്യുന്ന, വലം കാല്‍ കൊണ്ടും ഇടംകാല്‍ കൊണ്ടും ഷൂട്ട് ചെയ്യുന്ന ഒരു താരത്തെ, ഒരു കാല്‍ കൊണ്ട് മാത്രം ഷൂട്ട് ചെയ്യുന്ന, ഒരു സ്‌കില്‍ മാത്രമുള്ള താരവുമായി താരതമ്യം ചെയ്യുന്നത് എന്തിനെന്നായിരുന്നു താരതമ്യം ചെയ്യലുകളെ തള്ളിയും മെസിയെ കുത്തിയും പെലെ പറഞ്ഞത്. 

നിങ്ങള്‍ക്ക് എങ്ങിനെയാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്? പെലെയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പെലെ ഇടം വലം കാല്‍ കൊണ്ട് ഭംഗിയായി ഷൂട്ട് ചെയ്യുകയും, ഹെഡറുകളിലൂടെ ഗോള്‍ കണ്ടെത്തുകയും ചെയ്യുന്ന താരമാണ്. മറഡോണയുമായി മെസിയെ താരതമ്യം ചെയ്യുന്നതിനേയും പെലെ തള്ളുന്നു. എന്നോട് ചോദിച്ചാല്‍ മെസിയേക്കാള്‍ എല്ലാ അര്‍ഥത്തിലും മികച്ചത് മറഡോണയാണ് എന്ന് താന്‍ പറയുമെന്നും പെലെ പറയുന്നു. 

തന്നേക്കാള്‍ മികച്ച താരമാണ് മെസി എന്ന് പെലെ ഒരിക്കലും പറയാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ പത്ത വര്‍ഷം ഫുട്‌ബോള്‍ ലോകം കണ്ടതില്‍ മികച്ച താരമാണ് മെസി എന്ന് 2015ല്‍ മറഡോണ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം