കായികം

യുവരാജ് സിങ്ങിനല്ല, ഐപിഎല്‍ താര ലേലത്തില്‍ ഉയര്‍ന്ന അടിസ്ഥാന വില ഇന്ത്യന്‍ താരത്തിന്‌

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ പന്ത്രണ്ടാം സീസണിന് വേണ്ടിയുള്ള താര ലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില 1.5 കോടി രൂപ. രണ്ട് കോടി രൂപ അടിസ്ഥാന വിലയായി ഒരു ഇന്ത്യന്‍ താരത്തിനും ലഭിച്ചിട്ടില്ല. ഡിസംബര്‍ 18നാണ് താര ലേലം. 

കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയ ജയ്‌ദേവ് ഉനദ്ഘട്ടിനാണ് ഇന്ത്യന്‍ താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 1.5 കോടി രൂപ വിലയിട്ടിരിക്കുന്നത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട യുവരാജ് സിങ്ങിനും മുഹമ്മദ് ഷമിക്കും ഒരു കോടി രൂപയാണ് അടിസ്ഥാന വില. 

ഉനദ്ഘട്ടിന് വലിയ വില കൊടുത്ത് രാജസ്ഥാന്‍ സ്വന്തമാക്കിയെങ്കിലും കളി ജയിപ്പിക്കും വിധം രാജസ്ഥാന് വേണ്ടി കളിക്കാന്‍ ഉനദ്ഘട്ടിനായില്ല. 15 കളിയില്‍ നിന്നും 11 വിക്കറ്റാണ് ഉനദ്ഘട്ട് വീഴ്ത്തിയത്. 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് കഴിഞ്ഞ സീസണിലെ രാജസ്ഥാന്റെ മികച്ച പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി