കായികം

ഗുല്‍സാറിന്റെ വരികള്‍, ഞാന്‍ ഹൃദയം നല്‍കി; ലോക കപ്പ് ഹോക്കി ടൈറ്റില്‍ സോങ്ങിന് ഏറെ പ്രത്യേകതകളെന്ന് റഹ്മാന്‍

സമകാലിക മലയാളം ഡെസ്ക്

ദൃശ്യങ്ങളും വരികളും ഹോക്കിക്ക് അപ്പുറത്തേക്ക് പോകണം. പലതും തിരഞ്ഞും പ്രതീക്ഷിച്ചുമാണ് ജനങ്ങള്‍ ഇതെല്ലാം കാണുന്നത്. സ്‌പോര്‍ട്‌സിന് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ അതില്‍ നിന്ന് സംസ്‌കാരത്തെ ഒഴിവാക്കി നിര്‍ത്തുവാനാവില്ല. ഈ പാട്ട് ഇന്ത്യയ്ക്കുള്ള സമര്‍പ്പണമാണ്...ലോക കപ്പ് ഹോക്കിയുടെ ടൈറ്റില്‍ സോങ്‌ പുറത്തിറക്കി കൊണ്ട് സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

അതില്‍ ഗുല്‍സാറിന്റെ വരികള്‍ക്ക് ഈണമിടാന്‍ ലഭിച്ചതാണ് ഏറ്റവും ഭാഗ്യമെന്നും റഹ്മാന്‍ പറയുന്നു. ഹോക്കി ലോക കപ്പിന്റെ തീം സോങ്ങിനായി റഹ്മാനും ഗുല്‍സാരും ഒരിക്കല്‍ കൂടി ഒന്നിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെ ആരാധകരില്‍ ആകാംക്ഷ നിറച്ചിരുന്നു. ഹോക്കി നമ്മുടെ കളിയാണ്. അതിനാല്‍ എന്റെ ഹൃദയം മുഴുവന്‍ അതിന് വേണ്ടി നല്‍കണം എന്ന് തോന്നി. ലഗാന്‍, 127 അവേഴ്‌സ്, മില്യണ്‍ ഡോളര്‍ ആം എന്നതിന് വേണ്ടിയെല്ലാം ഇതുപോലെ ഈണമിട്ടിട്ടുണ്ട്. അതിലൂടെ ഏത് ലോകമാണ് എന്റെ സംഗീതത്തിലൂടെ സൃഷ്ടിക്കേണ്ടത് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും റഹ്മാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ