കായികം

മാന്ത്രികനായ മെസി @ 50; കഴിഞ്ഞ ഒൻപത് വർഷത്തിനിടെ എട്ട് വർഷവും അത് സംഭവിച്ചു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്‌: ഹാട്രിക്ക് ​ഗോളുകൾ നേടുകയും രണ്ട് ​ഗോളിന് വഴിയൊരുക്കിയും അർജന്റീന ഇതിഹാസം ലയണൽ മെസി നിറഞ്ഞാടിയപ്പോൾ സ്പാനിഷ് ലാ ലി​ഗയിൽ ബഴ്സലോണ തകർപ്പൻ ജയം സ്വന്തമാക്കി. ലെവാന്റെയെ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്താണ് ബാഴ്സലോണ വിജയം പിടിച്ചത്. കരിയറിലെ 49ാം ഹാട്രിക്കാണ് മത്സരത്തിൽ മെസി തികച്ചത്. 

മത്സരത്തിൽ ഹാട്രിക്ക് ​ഗോളുകൾ നേടിയ മെസി ഈ സീസണിലെ തന്റെ​ ​ഗോൾ നേട്ടം 50ൽ എത്തിച്ചു. ഈ സീസണിൽ രാജ്യത്തിനും ക്ലബിനുമായി 50 ​ഗോളുകൾ നേടിയ മെസി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ എട്ട് കൊല്ലവും 50 ​​ഗോളുകൾ എന്ന നേട്ടത്തിലെത്തി. തുടർച്ചയായി അഞ്ചാം വർഷവും ഈ നേട്ടത്തിലെത്താൻ അദ്ദേഹത്തിന് സാധിച്ചു. അതിനിടെ 2013ൽ മാത്രമാണ് 50 ​ഗോളുകൾ തികയ്ക്കാൻ സാധിക്കാതെ പോയത്. 

2010ല്‍ 60 ഗോളുകള്‍ തികച്ചാണ് മെസി തന്റെ പടയോട്ടം തുടങ്ങിയത്. 2011ല്‍ 59 ഗോളുകളും 2012ല്‍ 91 ഗോളുകളും അദ്ദേഹം അടിച്ചുകൂട്ടി. 2013ല്‍ 45 ഗോളുകളാണ് മെസി കണ്ടെത്തിയത്. 14ല്‍ 58ഉം 15ല്‍ 52ഉം 16ല്‍ 59ഉം 17ല്‍ 54ഉം ഗോളുകളാണ് അദ്ദേഹം വലയിലാക്കിയത്.

ലെവാന്റെയ്‌ക്കെതിരെ ലൂയീസ് സുവാരസ് 35ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. പിന്നാലെ 43, 47, 60 മിനുട്ടുകളിലാണ് മെസി വല ചലിപ്പിച്ചത്. 88ാം മിനുട്ടില്‍ ജെറാര്‍ഡ് പിക്വെ പട്ടിക പൂര്‍ത്തിയാക്കി. സുവാരസ്, പിക്വെ എന്നിവരുടെ ഗോളുകള്‍ക്ക് വഴിയൊരുക്കിയതും മെസി തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ