കായികം

ദക്ഷിണാഫ്രിക്കക്ക് വീണ്ടും തിരിച്ചടി ; നായകന്‍ ഡുപ്ലെസിയും പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഡര്‍ബന്‍ : ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്ക് വീണ്ടും തിരിച്ചടി. പരിക്ക് മൂലം നായകന്‍ ഡുപ്ലെസിക്ക് പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ല. വിരലിനേറ്റ പരിക്കാണ് വില്ലനായത്. പരിക്ക് ഭേദമാകാന്‍ ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 

ആദ്യ ഏകദിനത്തില്‍ സ്ലിപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡുപ്ലെസിയുടെ വിരലിന് പരിക്കേറ്റത്. പരിക്കുമൂലം ശേഷിക്കുന്ന ഏകദിനങ്ങളില്‍ നിന്നും ട്വന്റി-20 മല്‍സരങ്ങലില്‍ നിന്നും ഡുപ്ലെസിയെ ഒഴിവാക്കി. 

ഡുപ്ലെസിക്ക് പകരം ഫര്‍ഹാന്‍ ബഹാര്‍ദീനെ ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം പകരം നായകനെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് മൂലം മുന്‍ നായകനും സൂപ്പര്‍താരവുമായ എബി ഡിവില്ലിയേഴ്‌സിനെയും ആദ്യ മൂന്ന് ഏകദിന മല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. 

നാലാമത്തെ മല്‍സരത്തില്‍ എബി ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. എങ്കിലും എബിക്ക് പകരക്കാരനായി ഹെന്റിച്ച് ക്ലാസെനെ റിസര്‍വ് വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം നടക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ