കായികം

ആരുമറിയാതെ ധോനി അന്ന് എനിക്ക് നായകസ്ഥാനം നല്‍കി; ഗാംഗുലി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന സൗരവ് ഗാംഗുലി എന്ന കൊല്‍ക്കത്തക്കാരന്‍ തന്റെ ആത്മകഥയില്‍ പറയുന്ന ഓരോ കാര്യങ്ങളും ക്രിക്കറ്റ് ലോകത്തെ പിന്നാമ്പുറ കഥകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതാണ്. എ സെഞ്ചുറി ഈസ് നോട്ട് ഇനഫില്‍ ഗാംഗുലി പറയുന്ന കാര്യങ്ങളെല്ലാം ഓരോ ദിനവും വാര്‍ത്തകളില്‍ നിറയുകയാണ്. 

തന്റെ വിരമിക്കല്‍ ദിനം ധോനിയുടെ ഭാഗത്ത് നിന്നുമുണ്ടായ ഒരു നീക്കത്തെ കുറിച്ചും തന്റെ ആത്മകഥയില്‍ ഗാംഗുലി പറയുന്നുണ്ട്. 2008 നവംബറിലായിരുന്നു ഗാംഗുലി ഇന്ത്യയ്ക്കായി അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നതിനായി ഇറങ്ങിയത്. നാഗ്പൂരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റായിരുന്നു അത്. 

മത്സരം സമനിലയില്‍ അവസാനിക്കാന്‍ പോകുമ്പോള്‍ ധോനി എന്റെ അരികിലേക്ക് എത്തി, നായകനായി കളി നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. അന്നത്തെ കളി തുടങ്ങിയ രാവിലെ ധോനി എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടു എങ്കിലും ഞാന്‍ നിരസിച്ചിരുന്നു. എന്നാല്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ സമ്മതിക്കാതിരിക്കാനായില്ലെന്ന് ഗാംഗുലി എഴുതുന്നു. 

അവസാനമായി ഗാംഗുലി ടീമിനെ നയിച്ച ആ ദിവസമാകട്ടെ, എട്ട് വര്‍ഷം മുന്‍പ് ആദ്യമായി ടീമിന്റെ നായകനായി ഗാംഗുലി മാറിയ അതേ ദിവസമായിരുന്നു. മൂന്ന് ഓവറുകള്‍ കളി നിയന്ത്രിച്ചതിന് ശേഷം ഞാന്‍ നായക സ്ഥാനം ധോനിക്ക് തന്നെ തിരികെ നല്‍കി. കാരണം ആ സമയം എനിക്ക് ഏകാഗ്രതയോടെ ചിന്തിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന്, ഇത് നിങ്ങളുടെ ജോലിയാണെന്ന് പറഞ്ഞ് ധോനിയിലേക്ക് തന്നെ ചുമതല നല്‍കുകയായിരുന്നു എന്ന് ഗാംഗുലി എഴുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്