കായികം

അഫ്രീദിക്കും ഒരു ദിനം, അതും അമേരിക്കയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുന്‍ പാക്കിസ്ഥാന്‍ നായകനും ആള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീദിയുടെ പ്രകടനം കണ്ട് അത്ഭുതപ്പെടാത്ത ക്രിക്കറ്റ് ആരാധകര്‍ ഉണ്ടാകില്ല. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട അഫ്രീദിയെ ആരാധകരും സഹകളിക്കാരും പോലും ബൂം ബൂം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഷാഹിദ് അഫ്രീദിയുടെ ആരാധകര്‍ ക്രിക്കറ്റ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ക്രിക്കറ്റിന് അത്ര പ്രചാരമില്ലാത്ത അമേരിക്കയില്‍ പോലുമുണ്ട് കടുത്ത അഫ്രീദി ആരാധകര്‍. 

അമേരിക്കയില്‍ ടെക്‌സസ്സിലെ പോര്‍ട്ട് ആര്‍തര്‍ എന്ന നഗരത്തില്‍ ഫെബ്രുവരി അഞ്ചാം തിയതി ആഘോഷിക്കപ്പെടുന്നത് ഷാഹിദ് അഫ്രീദി ദിനമായിട്ടാണ്. പോര്‍ട്ട് ആര്‍തറിലെ മെയര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അഫ്രീദി തന്നെയാണ് ഇത് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരോട് പങ്കുവച്ചത്. 

2014 മുതലാണ് ഇവിടെ ഫെബ്രുവരി അഞ്ച് അഫ്രീദി ദിനമായി ആചരിച്ചുവരുന്നത്. ഈ പ്രത്യേകത പാക്ക് ക്രിക്കറ്റിലെ പോലും പലര്‍ക്കും പുതിയ അറിവായിരുന്നു. ഇപ്പോള്‍ അഫ്രീദി ദിനത്തിന്റെ സന്തോഷം പങ്കുവയ്ക്കലാണ് സമൂഹമാധ്യമങ്ങളില്‍ മുഴുവന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും