കായികം

അര്‍ജുനെ ഞാനുമായി താരതമ്യം ചെയ്യരുത്, അവനെ അര്‍ജുനായി മാത്രം കാണണമെന്ന് സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

റെക്കോര്‍ഡുകളുടെ  ഹിമാലയം തീര്‍ത്ത് സച്ചിന്‍ കളം വിട്ടിട്ടുംക്രിക്കറ്റ് പ്രേമികളുടെ മനസില്‍ അദ്ദേഹം ഇപ്പോഴുമുണ്ട്. സച്ചിന്റെ മകന്‍ എന്ന ടാഗ് ലൈനില്‍ കളിക്കളത്തിലേക്ക് എത്തുമ്പോള്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിലേക്കും ശ്രദ്ധ എത്തുന്നു. അര്‍ജുനേക്കാള്‍ മികച്ച കളിക്കാരുണ്ടായിട്ടും അവര്‍ക്ക് ലഭിക്കാത്ത ശ്രദ്ധ അര്‍ജുനിലേക്ക് എത്തുന്നതായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. 

എന്നാല്‍ കളിക്കളത്തില്‍ താനുമായി അര്‍ജുനെ ഒരു തരത്തിലും താരതമ്യം ചെയ്യരുതെന്നാണ് സച്ചിന്‍ പറയുന്നത്. അവന്‍ അര്‍ജുനാണ്. അവനെ അര്‍ജുനായി കാണണം. എന്റെ നിഴല്‍ അവനിലുണ്ടാകരുത്. മാധ്യമങ്ങള്‍ താരതമ്യങ്ങള്‍ നടത്തിയേക്കാം. എന്നാല്‍ എന്റെ അച്ഛനില്‍ നിന്നും ഞാന്‍ പഠിച്ച പാഠമുണ്ട്, നമ്മളെന്താണോ ചെയ്യാന്‍ പോകുന്നത് അതില്‍ മാത്രം മുഴുവന്‍ ശ്രദ്ധയും കൊടുക്കുക എന്നത്. അത് തന്നെയാണ് അര്‍ജുനില്‍ നിന്ന് താനും പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറയുന്നു. 

ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ എന്റ പിതാവ് എനിക്ക് നല്‍കിയ സ്വാതന്ത്ര്യം തന്നെയാണ് ഞാന്‍ അര്‍ജുനും നല്‍കുന്നത്. ജീവിതത്തില്‍ എന്ത് നേടണമെന്ന് ആഗ്രഹിക്കുന്നുവോ, അതിനായി തന്നിലെ എല്ലാം അവന്‍ നല്‍കേണ്ടതുണ്ടെന്നും സച്ചിന്‍ പറയുന്നു. അടുത്തിടെ ഓസ്‌ട്രേലിയയിലെ ബ്രാഡ്മാന്‍ ഓവലില്‍ നടന്ന കളിയില്‍ 24 ബോളില്‍ 48 റണ്‍സ് നേടിയും നാല് വിക്കറ്റ് പിഴുതും അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍