കായികം

ആവശ്യം 1,500 മുട്ട, ഒരു പൂജ്യം കൂടിയപ്പോള്‍ കിട്ടിയത് 15,000 മുട്ടകള്‍; നോര്‍വേയുടെ ഒളിമ്പിക്‌സ് സംഘത്തിന് എട്ടിന്റെ പണിയുമായി ഷെഫ്‌

സമകാലിക മലയാളം ഡെസ്ക്

നോര്‍വെയുടെ ശീതകാല ഒളിമ്പിക്‌സിനുള്ള ടീമിന്റെ ഷെഫിന് ചെറിയൊരു അബദ്ധം പിണഞ്ഞു. സംഘത്തിന് ഭക്ഷണമൊരുക്കുന്നതിനായി ഓര്‍ഡര്‍ ചെയ്ത മുട്ടയുടെ എണ്ണത്തില്‍ ഒരു പൂജ്യം കൂടുതലായി കടന്നു കൂടി. ഫലമോ, 121 അംഗ സംഘത്തിലെ ഓരുരുത്തര്‍ക്കും 124 മുട്ടകള്‍ വീതം കഴിക്കാം. 

1,500 മുട്ടയായിരുന്നു ഓര്‍ഡര്‍ ചെയ്യാന്‍ ലക്ഷ്യം വെച്ചത്. ഒരു പൂജ്യം കൂടിയപ്പോള്‍ ഓര്‍ഡര്‍ ചെയ്ത മുട്ടയുടെ എണ്ണം 15,000 ആയി പോയി. ദക്ഷിണ കൊറിയയിലെ പോങ്ച്യാങ്ങിലെ നോര്‍വെ സംഘത്തിനാണ് ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ മുട്ടന്‍ പണി കൊടുത്തത്. 

പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നും മുട്ട ഓര്‍ഡര്‍ ചെയ്യാന്‍ ഗൂഗിള്‍ ട്രാന്‍സ്ലേഷനായിരുന്നു അവര്‍ ഉപയോഗപ്പെടുത്തിയത്. മുട്ട വിതരണം ചെയ്തവര്‍ സംഭവിച്ച അബദ്ധം മനസിലാക്കി അധികം വന്ന മുട്ടകള്‍ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോര്‍വെയുടെ ഷെഫ് പറയുന്നു. അവരത് തിരിച്ചെടുക്കുന്നില്ലെങ്കില്‍ സാന്‍ഡ്വിച്ച്, സാലഡ്, ടോസ്റ്റ് എന്നിവയില്‍ എല്ലാം മുട്ട നിറയുമെന്നും,താരങ്ങളില്‍  പ്രോട്ടീന്‍ നിറയ്ക്കുമെന്നുമാണ് ഷെഫിന്റെ മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍