കായികം

രാഷ്ട്രീയ സാഹചര്യം എന്തായാലും എനിക്കൊന്നുമില്ല, കോഹ് ലിയുമായുള്ള സൗഹൃദം തുടരും, ഇന്ത്യയുമായും; അഫ്രീദി വ്യക്തമാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത് ഇന്ത്യ-പാക് ഉപയകക്ഷി പരമ്പരയ്ക്ക് തീര്‍ക്കുന്ന തടസം ഇതുവരെ മാറിയിട്ടില്ല. പക്ഷേ രാഷ്ട്രീയ സാഹചര്യം എന്തായാലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുമായുള്ള സൗഹൃദത്തിന് എനിക്ക് അതൊന്നും തടസമാകില്ലെന്ന് പറയുകയാണ് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. 

രാഷ്ട്രീയ സാഹചര്യം അനുസരിച്ചല്ല കോഹ് ലിയുമായുള്ള എന്റെ ബന്ധം മുന്നോട്ടു പോകുന്നത്. എന്റെ രാജ്യത്തിന് ഞാന്‍ എങ്ങിനെയാണോ അതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അംബാസിഡറാണ് കോഹ് ലി. നല്ല ഒരു മനുഷ്യനും കൂടിയാണ് അദ്ദേഹമെന്നും ഐസ് ക്രിക്കറ്റ് ചലഞ്ച് ടൂര്‍ണമെന്റിനിടയില്‍ അഫ്രീദി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

വ്യക്തികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നത്  എങ്ങിനെ രാജ്യങ്ങളെ ഒന്നാക്കുമെന്ന് നമുക്ക് കാട്ടിക്കൊടുക്കാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. പാക്കിസ്ഥാന് ശേഷം എനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം ലഭിച്ചിരിക്കുന്നത് ഇന്ത്യയില്‍ നിന്നും ഓ്‌സ്‌ട്രേലിയയില്‍ നിന്നുമാണ്. 

ബഹുമാനം അര്‍ഹിക്കുന്ന നിരവധി കാര്യങ്ങള്‍ കോഹ് ലി ചെയ്തു കഴിഞ്ഞു. എന്റെ ഷാഹിദ് അഫ്രിദി ഫൗണ്ടേഷന് വേണ്ടി കയ്യൊപ്പോടു കൂടിയ ജേഴ്‌സി കോഹ് ലി ഒരിക്കല്‍ നല്‍കി. സംസാരിക്കുമ്പോഴെല്ലാം കോഹ് ലിയുമായി നമുക്ക് കൂടുതല്‍ അടുപ്പം തോന്നും. ഒരുപാട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല.  എന്നാല്‍ ഇടയ്ക്ക് കോഹ് ലിയുടെ  മെസേജ് ലഭിക്കും.  ഞാന്‍ തിരിച്ചും അയക്കുമെന്ന് അഫ്രീദി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്