കായികം

ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം അവ്‌റാമും, ഹര്‍ദിക്കിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളില്‍ അവ്‌റാമിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ഏഴ് കളികളില്‍ നിന്നായി അഞ്ച് വിക്കറ്റും, 145 റണ്‍സും നേടിയാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ഓള്‍ റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയുടെ കളി പുരോഗമിക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് മൈതാനത്തെ പ്രകടനത്തിന്റെ പേരിലല്ല പണ്ഡ്യ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഹര്‍ദിക്കിന്റെ ഗേള്‍ഫ്രണ്ടിനെ ചൊല്ലിയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

ബോളിവുഡ് താരം എല്ലി അവ്‌റാമും ഹര്‍ദിക്കും തമ്മില്‍ പ്രണയ ബന്ധത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ജനുവരി 25ന് ശിഖര്‍ ധവാന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത ഫോട്ടോയില്‍ രോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, രഹാനേ ഉള്‍പ്പെടെയുള്ളവരുടെ ഭാര്യമാര്‍ക്കൊപ്പം അവ്‌റാമും ഇടംപിടിച്ചതോടെയാണ് ഹര്‍ദിക്കിനേയും ബോളിവുഡ് താരത്തേയും യോജിപ്പിച്ച് വാര്‍ത്തകള്‍ പരന്നത്. 

എന്നാല്‍ ഇങ്ങനെ പല അഭ്യൂഹങ്ങളും പ്രചരിക്കും അത് നിഷേധിക്കാനോ, തിരുത്താനോ ഒന്നും തനിക്ക് താത്പര്യം ഇല്ലെന്നായിരുന്നു അവ്‌റാമിന്റെ പ്രതികരണം. പ്രശസ്തരാകുമ്പോള്‍ ഗോസിപ്പിനായി നമ്മുടെ പിന്നാലെ നിരവധി പേരുണ്ടാകും. എന്നാല്‍ അത് പേടിച്ച് അടച്ചുപൂട്ടിയിരിക്കുകയല്ല ഞങ്ങള്‍ ചെയ്യുക. അതുകൊണ്ട് തന്നെ ഇത്തരം ഗോസിപ്പുകള്‍ പടരുന്നത് തടയാനാവില്ലെന്നും അവ്‌റാം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ