കായികം

ബാഴ്‌സ ഡ്രസിങ് റൂമില്‍ മെസി കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്; മറ്റുള്ളവര്‍ക്കത് കാണാനാവില്ലെന്ന് സാഞ്ചസ്‌

സമകാലിക മലയാളം ഡെസ്ക്

മത്സര ഫലം പ്രതികൂലമായാല്‍ അത് മാനസികമായി കായിക താരങ്ങളെ തളര്‍ത്തിയേക്കാം. അങ്ങിനെ ഒരു മത്സരത്തിന് ശേഷം നിയന്ത്രിക്കാന്‍ ആവാത്ത വിധത്തില്‍ ബാഴ്‌സ ഇതിഹാസ താരം ലയണല്‍ മെസി കരയുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം അലക്‌സിസ് സാഞ്ചസ്. 

2011 മുതല്‍ 2014 വരെ സാഞ്ചസ് ബാഴ്‌സയുടെ ഭാഗമായിരുന്നപ്പോഴാണ് സംഭവം. ചെല്‍സിക്കെതിരായ മത്സരത്തിന് ശേഷമായിരുന്നു ബാഴ്‌സയുടെ ഡ്രസിങ് റൂമിലിരുന്ന് മെസി കരഞ്ഞതെന്ന് സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സാഞ്ചസ് പറയുന്നു. 

എന്നാല്‍ ഇതെല്ലാം ഫുട്‌ബോളിന്റെ ഭാഗമാണ്. സ്വയം ഒരുപാട് പ്രതീക്ഷിച്ചാവും ഓരോ കളിക്കാരനും മൈതാനത്തിറങ്ങുക. മറ്റുള്ളവര്‍ക്ക് അത് കാണാനാവില്ല. കുട്ടിക്കാലത്ത് നിങ്ങളുടേത് പോലെ, എല്ലാവരുടേതും പോലെയുള്ള സ്വപ്‌നമായിരുന്നു എനിക്കും. ഒരു ഫുട്‌ബോളറാവുക. ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കുക. യുറോപ്പിലുള്ളവരേക്കാള്‍ ബുദ്ധിമുട്ടാണ് ദക്ഷിണ അമേരിക്കയിലുള്ളവര്‍ക്ക് ഈ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍. കാരണം ഞങ്ങള്‍ യൂറോപ്പിലേക്ക് വരുന്നതാണ് സ്വപ്‌നം കാണുന്നതെന്നും സാഞ്ചസ് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി