കായികം

കെട്ടിപ്പിടിച്ച് അനുഷ്‌കയും കോഹ് ലിയും, സിംഗിളായവരെ കരയിപ്പിക്കാനെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി പുറപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകള്‍ പരാജയപ്പെട്ടു നില്‍ക്കുന്ന സമയത്ത് രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വേണ്ട മുന്നൊരുക്കം ഇല്ലാതെ, പരിശീലനമില്ലാതെ വിവാഹാഘോഷത്തിനായി സമയം കളഞ്ഞ് കോഹ് ലി എന്നായിരുന്നു ചിലരുന്നയിച്ച വാദം. എന്നാല്‍ ഏകദിന പരമ്പരയും ജയിച്ച്, ആദ്യ ട്വിന്റി20യിലും ജയംപിടിച്ചായിരുന്നു കോഹ് ലിയുടെ മറുപടി. 

അങ്ങിനെ വിമര്‍ശകരുടെ വായ കളിക്കളത്തില്‍ അടപ്പിച്ച കോഹ് ലി ഇപ്പോള്‍ അനുഷ്‌കയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ  ഷെയര്‍ ചെയ്യുന്നത്. അതും പ്രണയം തുളുമ്പുന്ന ഒരു ഒന്നൊന്നര ഫോട്ടോ. 

പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രത്തിന് മുന്നില്‍ അതിനെ അനുകരിച്ച് നില്‍ക്കുകയാണ് കോഹ് ലിയും അനുഷ്‌കയും. മൈ വണ്‍ ആന്‍ഡ് ഒണ്‍ലി എന്ന വാക്കുകളോടെയാണ് കോഹ് ലി ഈ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി