കായികം

22ല്‍ 19 ഗോളുകള്‍ പിറന്നത് ഇടംകാലില്‍ നിന്നും, മികച്ച ഇടംകാലന്‍ സലയോ? മെസിയെ മറക്കരുതെന്ന് ക്ലോപ്പ്‌

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ മികച്ച ഇടംകാലന്‍ ഫുട്‌ബോളര്‍ ആരാണ്? മെസിയെന്ന് ഉത്തരം പറയുന്നവരാകും അധികവും.  എന്നാല്‍ കഴിഞ്ഞ ദിവസം സലയെ ലോകത്തിലെ ഏറ്റവും മികച്ച ഇടംകാലന്‍ കളിക്കാരനായി പരിഗണിക്കാമോ എന്നായിരുന്നു ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പിന് നേരെ ഉയര്‍ന്ന ചോദ്യം. 

മെസിയെ മറക്കരുത് എന്നായിരുന്നു ഈ ചോദ്യത്തിന് ക്ലോപ് നല്‍കിയ മറുപടി. ലിവര്‍പൂളിന് വേണ്ടിയുള്ള ആദ്യ സീസണില്‍ തന്നെ 30 ഗോളുകള്‍ വലയിലാക്കിയാണ് സലയുടെ കുതിപ്പ്. ഇതില്‍ 22 എണ്ണം പ്രീമിയര്‍ ലീഗില്‍ പിറന്നപ്പോള്‍ 19 തവണയും തന്റെ ഇടംകാല്‍ കൊണ്ടായിരുന്നു സല വല കുലുക്കിയത്. രണ്ടെണ്ണം വലംകാല്‍ കൊണ്ടും, ഒരെണ്ണം തലകൊണ്ടും. 

പക്ഷേ ഇതുകൊണ്ട് സലയെ ലോകത്തിലെ ഏറ്റവും മികച്ച ഇടംകാലന്‍ എന്ന് വിളിക്കുന്നതിനോട് ക്ലോപ്പിന് തീരെ താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തം. ഇടംകാല്‍ പരിഗണിക്കുമ്പോള്‍ മെസിയെ മറക്കാന്‍ പാടില്ലെന്ന് ക്ലോപ്പ് ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ സലയുടേതും നല്ല  ഇടംകാല്‍ തന്നെയാണ്. അതില്‍ താന്‍ സന്തുഷ്ടനാണ്. ശരീരത്തിന്റെ ഏത് ഭാഗമാണ് സല ഉപയോഗിക്കുന്നതെന്നത് എനിക്ക് വിഷയമല്ല. പക്ഷേ ഉറപ്പായും അത് നല്ലൊരു ഇടംകാലാണെന്നും ക്ലോപ്പ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി