കായികം

കിങ്‌സ് ഇലവന്‍ മദ്രാസി എന്ന് പേര് മാറ്റണം, അശ്വിനെ നായകനാക്കിയതിന് പിന്നാലെ പഞ്ചാബ് ആരാധകരുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നത് കിങ്‌സ് ഇലവന്‍ മദ്രാസി എന്നാക്കണം. ആര്‍.അശ്വിനെ പഞ്ചാബ് ടീം ക്യാപ്റ്റനായി തീരുമാനിച്ചതിന്  പിന്നാലെയാണ് ആരാധരുടെ പരിഹാസം. യുവരാജ് ഉള്‍പ്പെടെയുള്ള താരങ്ങളെ പിന്തള്ളി അശ്വിനെ നായകനായി പ്രഖ്യാപിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. 

ഡേവിഡ് മില്ലര്‍, ആരോണ്‍ ഫിഞ്ചും യുവിയെ കൂടാതെ പഞ്ചാബ് ടീമിലുണ്ടായിരുന്നു എങ്കിലും അശ്വിനെയായിരുന്നു മാനേജ്‌മെന്റ് തീരുമാനിച്ചത്. ആദ്യ സീസണില്‍ യുവിയായിരുന്നു പഞ്ചാബിനെ നയിച്ചിരുന്നത്. പഞ്ചാബിനെ സെമിയിലെത്തിക്കാന്‍ യുവിക്കായിരുന്നു. യുവിയെ നായകനായി ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് അശ്വിനെ നായകനായി പ്രഖ്യാപിച്ചെന്ന വാര്‍ത്ത വരുന്നത്. 

ഇതോടെയാണ് ടീമിന്റെ പേര് മാറ്റണമെന്ന വാദവുമായി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയര്‍ത്തിയത്. ബൗളര്‍മാര്‍ ടീമിന്റെ നായകരാവണം. കപില്‍ ദേവിന്റേയും, അക്രത്തിന്റേയും വഖാര്‍ യൂനിസിന്റേയുമെല്ലാം ആരാധകനാണ് ഞാന്‍. അവരെല്ലാം മികച്ച ബൗളര്‍മാരും നായകരുമാണ്. അതിനാലാണ് അശ്വിനേയും നായകനായി തിരഞ്ഞെടുത്തതെന്നായിരുന്നു സെവാഗിന്റെ പ്രതികരണം. എന്നാല്‍ സെവാഗിന്റെ പ്രതികരണം പഞ്ചാബ് ആരാധകര്‍ ഉള്‍ക്കൊണ്ട മട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്