കായികം

രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് വിദര്‍ഭ ; ഡല്‍ഹിയെ തോല്‍പ്പിച്ച് ചാമ്പ്യന്മാര്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍ : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വിദര്‍ഭ. ഫൈനലില്‍ ഡല്‍ഹിയെ തറപറ്റിച്ച് വിദര്‍ഭ കിരീടം നേടി. ഒമ്പതു വിക്കറ്റിനാണ് ഡല്‍ഹിയെ തകര്‍ത്തത്. ഇതാദ്യമായി രഞ്ജി ഫൈനലില്‍ കടന്ന വിദര്‍ഭ, ആദ്യ ഫൈനലില്‍ തന്നെ കിരീടവും സ്വന്തമാക്കി. ഡല്‍ഹി മുന്നോട്ടുവെച്ച 29 റണ്‍സ് വിജയലക്ഷ്യം വിദര്‍ഭ, നായകന്‍ ഫയിസ് ഫസലിന്റെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 

വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 547 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഡല്‍ഹി 280 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ നിതീഷ ്‌റാണെയും ധ്രൂവ് ഷോറെയും മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. നിതീഷ് 64 ഉം, ഷോറെ 62 ഉം റണ്‍സെടുത്ത് പുറത്തായി. ആറ് വിക്കറ്റെടുത്ത അക്ഷയ് വഖാറെയാണ് ഡല്‍ഹിയെ ചുരുട്ടിക്കെട്ടിയത്. 

29 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വിദര്‍ഭയ്ക്ക് തുടക്കത്തിലേ നായകനെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത ഫയസ് ഫസലിന്റെ വിക്കറ്റാണ് നഷ്ടമായത്. എന്നാല്‍ വസിം ജാഫറും സഞ്ജയ് രാമസ്വാമിയും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തിയാക്കി. കെജ്രോളിയയുടെ ഓവറില്‍ തുടരെ നാലു ഫോറുകള്‍ അടിച്ചാണ് ജാഫര്‍ വിദര്‍ഭയുടെ വിജയവും കന്നികിരീടവും ഉറപ്പാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്