കായികം

ഗൗതം ഗംഭീര്‍ ധോണി ക്യാമ്പിലേക്ക് ? അഭ്യൂഹങ്ങള്‍ക്ക് ചൂടു പകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : രണ്ടു വട്ടം കിരീടം നേടിത്തന്ന നായകന്‍ ഗൗതം ഗംഭീറിനെ ഇത്തവണ നിലനിര്‍ത്തേണ്ടെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനം ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച ഒന്നായിരുന്നു. സുനില്‍ നരൈന്‍, ആേ്രന്ദ റസ്സല്‍ എന്നീ വെസ്റ്റിന്‍ഡീസ് താരങ്ങളില്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചപ്പോള്‍, രണ്ടുവട്ടം കിരീടം നേടിത്തന്ന നായകനെ തഴയുകയായിരുന്നു. 

ഇതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ ഗംഭീറിനെ വലയിലാക്കിയേക്കുമെന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. ഇതിന് വ്യക്തമായ മറുപടിയൊന്നും നല്‍കിയില്ലെങ്കിലും, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റീട്വീറ്റ് ചെയ്തതാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെടാന്‍ ഇടയാക്കിയത്. 

വിലക്കുകള്‍ക്ക് ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ മഹേന്ദ്രസിംഗ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെ വീണ്ടെടുത്തിരുന്നു. ഇവരോടൊപ്പം ഗംഭീര്‍ കൂടിയെത്തുന്നതോടെ ബാറ്റിംഗ് കരുത്തില്‍ ഏറ്റവും മികച്ച ടീമായി ചെന്നൈ മാറുമെന്നാണ് വിലയിരുത്തല്‍. അതേസമയം റൈറ്റ് ടു മാച്ച് സമ്പ്രദായത്തിലൂടെ ഗംഭീറിനെ നേടാനുള്ള സാധ്യത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍