കായികം

കേപ്പ് ടൗണിലെ പരാജയം റാങ്കിംഗിലും തിരിച്ചടിയായി; രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് കൊഹ്ലി 

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തില്‍ നേരിട്ട പരാജയം ടൂര്‍ണമെന്റില്‍ മാത്രമല്ല ഐസിസി റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തിലെ മോശം പ്രകടനം ഇന്ത്യന്‍ നായകന് റാങ്കിംഗില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാരയ്ക്ക് നഷ്ടപ്പെട്ടത് രണ്ടു സ്ഥാനങ്ങള്‍. നിലവില്‍ കൊഹ്ലി മൂന്നാം സ്ഥാനത്തും പൂജാര അഞ്ചാം സ്ഥാനത്തുമാണുള്ളത്. 

ശ്രീലങ്കയ്‌ക്കെതിരായ സിരീസില്‍ 610റണ്‍സ് നേടാനായത് കൊഹ്ലിയെ റാങ്കിംഗില്‍ ആറാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്ത് എത്തിച്ചിരുന്നു. കൊഹ്ലിയുടെ കരിയറിലെതന്നെ ഏറ്റവും മികച്ച സ്‌കോറായ 243റണ്‍സ് എന്ന നേട്ടം ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയതും ഇതേ സിരീസിലായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ പേസ് ബോളര്‍മാരെ നേരിടുന്നതില്‍ കൊഹ്ലി പരാജയപ്പെടുന്നതാണ് കേപ്പ് ടൗണില്‍ കണ്ടത്.

ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കെത്തി. ഇവര്‍ക്ക് പിന്നില്‍ മൂന്നാമതായാണ് കൊഹ്ലിയുടെ സ്ഥാനം. 

ബോളര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും അശ്വിന്‍ നാലാം സ്ഥാനത്തും തുടര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് എത്തി. 28സ്ഥാനത്താണ് ഭുവനേശ്വര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക