കായികം

"ഈ ടീം എന്തുകൊണ്ട് ഈ കളി നേരത്തെ കളിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു" ; ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ ഡേവിഡ് ജെയിംസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹി ഡൈനാമോസിനെതിരായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ വിജയത്തില്‍ ടീമിനെ അഭിനന്ദിച്ച് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഈ ടീം എന്തുകൊണ്ട് ഈ കളി നേരത്തെ കളിച്ചില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണ്. മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഡല്‍ഹി സമനില നേടിയെങ്കിലും, തല കുനിക്കാതെ മികച്ച പോരാട്ടമാണ് നമ്മള്‍ കാഴ്ചവെച്ചത്. ഇതാണ് വിജയത്തിനും വിലപ്പെട്ട മൂന്ന് പോയിന്റ് നേടാനും സഹായിച്ചത്. 

കൂടുതല്‍ മെച്ചപ്പെടാനുള്ള വിശപ്പാണ് കളിയില്‍ മുന്നേറാന്‍ വേണ്ട പ്രധാന ഘടകം. മെച്ചപ്പെടാനുള്ള ത്വര ഉണ്ടാകുമ്പോള്‍, കളിയും താനേ മെച്ചപ്പെടും. എന്തുകൊണ്ടാണ് ഈ ടീം ഈ പ്രകടനം മുന്നേ നടത്തിയില്ല എന്നത് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. 

ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഇയാന്‍ ഹ്യൂമിനെ ഡേവിഡ് ജെയിംസ് പ്രശംസ കൊണ്ട് മൂടി. ഐഎസ്എല്ലിലെ ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ തനിക്കൊപ്പം ഹ്യൂമുണ്ടായിരുന്നു. ഹ്യൂമിന്റെ മികവ് തനിക്ക് അറിയാം. പരിക്കേറ്റ തലയില്‍ ബാന്‍ഡേജ് ഇട്ടുകൊണ്ടാണ് ഹ്യൂം കളിച്ചത്. പരിക്ക് വകവെക്കാതെ കളിച്ച ഹ്യൂമിന്റെ ഹാട്രിക് മികവിലാണ് മഞ്ഞപ്പടയുടെ വിജയം. 

ഹ്യൂമിനെ തനിക്ക് ഹ്യൂമിനെ കൂടാതെ ബെര്‍ബറ്റോവ് അടക്കമുള്ള താരങ്ങളും മികച്ച കളിയാണ് കാഴ്ചവെച്ചത്. ട്രെയിനിംഗ് സമയത്ത് കണ്ട കളി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലും കാഴ്ചവെച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല ഏറ്റെടുക്കാനുള്ള നിര്‍ദേശം ഏത് സാഹചര്യത്തിലും തനിക്ക് സന്തോഷകരമാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു