കായികം

മലയാളി യുവ ഡിഫന്‍ഡര്‍ ചെന്നൈയിന്‍ എഫ് സിയില്‍

സമകാലിക മലയാളം ഡെസ്ക്

മലയാളി യുവ ഡിഫന്‍ഡര്‍ അജിന്‍ ടോമിനെ ചെന്നൈയിന്‍ എഫ് സി സ്വന്തമാക്കി. ചെന്നൈയിന്‍ എഫ് സി ബി ടീമിലേക്കാണ് അജിന്‍ ടോം എത്തുന്നത്. അജിന്‍ അടക്കം ഏഴു എഐഎഫ്എഫ് അക്കാദമി താരങ്ങളാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ഭാഗമായത്.

ഡിഫന്‍ഡര്‍മാരായ മുഹമ്മദ് ശരീഫ്, ഐമോള്‍, ഹെന്റി ആന്റണി, മധ്യനിരയില്‍ കളിക്കുന്ന സൗരബ്, വിങ്ങറായ ജൊയ്‌സാന സിംഗ്, ഫോര്‍വേഡ് അമന്‍ ഛേത്രി എന്നിവരാണ് അജിനെ കൂടാതെ ചെന്നൈയില്‍ എത്തിയിരിക്കുന്നത്. ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ അടക്കം ഈ ചെന്നൈയിന്‍ ബി ടീം മത്സരിക്കും.

ചെന്നൈയിന്‍ ബി ടീമിന്റെ ആദ്യ ടൂര്‍ണമെന്റ് ജനുവരി 13ന് ഡോണ്‍ ബോസ്‌കോയില്‍ നടക്കുന്ന ഫാദര്‍ മക്‌ഫെരാന്‍ ട്രോഫിയാകും. ചെന്നൈയിന്റെ അസിസ്റ്റന്റ് കോച്ചായ സബിര്‍ പാശയാണ് ബി ടീമിനെ പരിശീലിപ്പിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍