കായികം

ഭുവനേശ്വര്‍ന് പകരം ഇഷാന്ത് ശര്‍മ്മ, കൊഹ്ലി തമാശ പറയുകയാണോന്ന് അലന്‍ ഡോണാള്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനേകുറിച്ച് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കേപ് ടൗണിലെ ആദ്യ ടെസ്റ്റില്‍ ബറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീം എന്തെല്ലാം മാറ്റങ്ങളാണ് സെഞ്ചൂറിയന്‍ ടെസ്റ്റില്‍ വരുത്തുക എന്നായിരുന്നു ഇതിലേറെയും. ഒടുവില്‍ മൂന്ന് മാറ്റങ്ങളുമായി വിരാട് കൊഹ്ലിയും ടീമും കളത്തിലിറങ്ങുമ്പോള്‍ എല്ലാവരും ഏറ്റവുമധികം ശ്രദ്ധിച്ചത് ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി ഇഷാന്ത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ്.

ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ ബോളുകൊണ്ടും ബാറ്റുകൊണ്ടും നേരട്ടിരുന്നു ഭുവനേശ്വര്‍. കളിയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ബാറ്റിംഗിലും തിളങ്ങി. 

ഭുവനേശ്വറിനേ ടീമില്‍ നിന്നൊഴുവാക്കിയ നീക്കം പലര്‍ക്കും അപ്രതീക്ഷിതമായ ഒന്നായിരുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം അലന്‍ ഡോണാള്‍ഡ് ട്വിറ്ററിലൂടെ തന്റെ ഈ സംശയം തുറന്നുചോദിക്കുന്നുണ്ട്. താന്‍ കേള്‍ക്കുന്നത് തമാശയാണോ എന്നാണ് അലന്‍ ചോദിക്കുന്നത്. 

കേപ് ടൗണ്‍ ടെസ്റ്റില്‍ ആറ് വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ രണ്ട് ഇന്നിംഗ്‌സുകളിലും നിന്നായി 127റണ്‍സും നേടിയിരുന്നു. വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേലും ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കെഎല്‍ രാഹുലും ടീമിലെത്തിയതാണ് ടീമിലെ മറ്റ് മാറ്റങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്