കായികം

പ്രിഥ്വി നയിച്ചു ; അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയത്തുടക്കം

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍ : അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഓസ്‌ട്രേലിയയെ 100 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 228 റണ്‍സിന് എല്ലാവരും പുറത്തായി. 73 റണ്‍സെടുത്ത ജാക്ക് എഡ്വേര്‍ഡ്‌സ് മാത്രമാണ് ഓസീസ് നിരയില്‍ പൊരുതിയത്. 

39 റണ്‍സെടുത്ത ബാക്സ്റ്റര്‍ ഹോള്‍ട്ടാണ് ഓസീസ് നിരയിലെ രണ്ടാമത്തെ മികച്ച സ്‌കോറര്‍. മെര്‍ലോ 38 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീതമെടുത്ത ശിവം മാവിയും കെ എല്‍ നാഗര്‍കോട്ടിയുമാണ് ഓസീസിനെ തകര്‍ത്തത്. 

ഓസീസ് മുന്‍നായകന്‍ സ്റ്റീവ് വോയുടെ മകന്‍ ഓസ്റ്റിന്‍ വോയ്ക്കും, ഓസീസ് സിഇഒ ജെയിംസ് സതര്‍ലാന്‍ഡിന്റെ മകന്‍ വില്‍ സതര്‍ലാന്‍ഡിനും ഓസീസ് ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല. വോ ആറും, സതര്‍ലാന്‍ഡ് 10 ഉം റണ്‍സെടുത്ത് പുറത്തായി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തു. നായകന്‍ പ്രിഥ്വി ഷാ, മന്‍ജോത് കാല്‍റ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പ്രിഥ്വി 94 ഉം, കാല്‍റ 86 ഉം, ശുഭ്മാന്‍ ഗില്‍ 63 ഉം റണ്‍സെടുത്തു. ഓസീസിന് വേണ്ടി ജെ എഡ്വേര്‍ഡ്‌സ് നാലു വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍