കായികം

വിനീതും റിനോയും പുറത്തെടുത്തത് ഫുട്‌ബോള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്ത ശരീരഭാഷ: എന്‍എസ് മാധവന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലില്‍ ഗോവയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളായ സികെ വിനീതും റിനോ ആന്റോയും പുറത്തെടുത്ത മദ്യപിക്കുന്നവരുടെ ശരീരഭാഷ ഫുട്‌ബോള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്തതായിരുന്നുവെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കളി കാണുന്ന കുട്ടികള്‍ക്ക് അതു നല്‍കുന്ന സന്ദേശം അത്ര നല്ലതല്ലെന്ന് മാധവന്‍ ചൂണ്ടിക്കാട്ടി.

ഗോവയ്‌ക്കെതിരെ ഗോള്‍ നേടിയതിന് ശേഷം റിനോയുമായി ചേര്‍ന്ന് നടത്തിയ ആഘോഷം, ജിങ്കാന്‍ മദ്യപനാണെന്ന് ആരോപിച്ച മുന്‍ പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീനുള്ള മറുപടിയായിരുന്നുവെന്ന് വിനീത് പ്രതികരിച്ചിരുന്നു. ഗോള്‍ നേടിയ ശേഷം വലത്തെ കോര്‍ണര്‍ ഫഌഗിനടുത്തേക്കു പോയ വിനീത് കുഴയുന്ന രീതിയില്‍ നടന്നു. ഓടിയെത്തിയ റിനോ ആന്റോയും വിനീതും കൈകോര്‍ത്ത് കുടിക്കുന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതു ചൂ്ണ്ടിക്കാട്ടിയാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.

മാധവന്റെ ട്വീറ്റ് ഇങ്ങനെ: 

''മുന്‍ കോച്ച് മ്യൂലെന്‍സ്റ്റീനിലുള്ള മറുപടി ജിംഗാന്‍ ചത്ത് കളിച്ച് നല്‍കുന്നത് കണ്ടു. റീനോവും വീനിതും പുറത്തെടുത്ത മദ്യപ്പിക്കുന്നവരുടെ ശരീരഭാഷ ഫുട്ബാള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്തതായിരുന്നു. കളി കാണുന്ന കുട്ടികള്‍ക്ക് അത് നല്‍കുന്ന സന്ദേശം അത്ര നല്ലതല്ല.''

ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്നതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച മ്യുലന്‍സ്റ്റീന്‍ ഗോളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നായകന്‍ ജിങ്കാനും, ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനും എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.ഗോവയോടെ 5-2ന് തോല്‍വി നേരിട്ട മത്സര ദിവസം പുലര്‍ച്ചെ 4 മണിവരെ ജിങ്കാന്‍ മദ്യപാനവുമായി ആഘോഷിക്കുകയായിരുന്നുവെന്നും, കാര്യപ്രാപ്തിയില്ലാത്ത മാനേജ്‌മെന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത് എന്നുമായിരുന്നു മ്യുലന്‍സ്റ്റീനിന്റെ വിമര്‍ശനം.

താന്‍ മദ്യപനാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു മ്യുലന്‍സ്റ്റീനിന്റെ ആരോപണത്തില്‍ ജിങ്കാന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ