കായികം

ഗോള്‍ 2018: ദേവഗിരി സെന്റ് ജോസഫ്‌സ് പ്രീ ക്വാര്‍ട്ടറില്‍; എസ്എസ് കോളജിനെ തറപറ്റിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ എക്‌സ്പ്രസ് ഗോള്‍ ഇന്റര്‍ കോളജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് പ്രീ ക്വാര്‍ട്ടറില്‍. അത്യന്തം ആവേശം നിറഞ്ഞു നിന്ന കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് സെന്റ് ജോസഫ് കോളജ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അരീക്കോട് എസ്എസ് കോളജിനെയാണ് സെന്റ് ജോസഫ്‌സ് പരാജയപ്പെടുത്തിയത്. 

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു  നിന്ന എസ്എസ് കോളജിനെതിരെ രണ്ടാം പകുതിയിലാണ് സെന്റ് ജോസഫ്‌സ് തിരിച്ചടിച്ചത്. പത്താം മിനിറ്റില്‍ റിഷാബുദ്ദീനാണ് എസ്എസ് കോളജിന് വേണ്ടി ഗോള്‍ നേടിയത്. 52ാം മിനിറ്റില്‍ ആനന്ദ് റോഷനിലൂടെ സെന്റ് ജോസഫ് ഒപ്പമെത്തി. 

പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നു ഗോളുകള്‍ സെന്റ് ജോസഫ്‌സ് നേടിയപ്പോള്‍ ഒരു ഗോള്‍ നേടാന്‍ മാത്രമേ എസ്എസ് കോളജിന് സാധിച്ചുള്ളു. 

നാളെത്തെ മത്സരങ്ങളില്‍ മഞ്ചേരി എന്‍എസ്എസ് കോളജ് തൃശൂര്‍ സെന്റ് തോമസ് കോളജിനേയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിനെയും നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി