കായികം

ഭാജിയും ധോനിയും ഒരുമിച്ചാല്‍ മാസാണെന്നോ? എബി, കോഹ് ലി, മക്കല്ലവുംഒരുമിച്ച് വന്നാല്‍ എന്ത് പറയാനാണ്?

സമകാലിക മലയാളം ഡെസ്ക്

കുട്ടിക്രിക്കറ്റിന്റെ പതിനൊന്നാം പൂരത്തിനായുള്ള താര ലേലത്തില്‍ ടീമിനെ കുറിച്ച് ഏകദേശ ധാരണ വന്നതോടെ കണക്കു കൂട്ടലുകള്‍ ആരംഭിച്ച് ക്രിക്കറ്റ് പ്രേമികള്‍. ഹര്‍ഭജന്‍ ചെന്നൈയിലേക്ക് എത്തുമ്പോള്‍ അതൊരു നല്ല കോമ്പിനേഷനെന്ന് വിലയിരുത്തുകയാണ് ആരാധകര്‍. 

പക്ഷേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് അപ്പുറം നിന്ന് ഞെട്ടിക്കുന്നതും തിരിച്ചുവരവില്‍ കിരീടം ലക്ഷ്യമിടുന്ന ചെന്നൈയുടെ ആരാധകരെ കുഴയ്ക്കുന്നുണ്ട്. എബി ഡിവില്ലിയേഴ്‌സ്, ബ്രണ്ടന്‍ മക്കല്ലം, വിരാട് കോഹ് ലി എന്നിങ്ങനെ ബാംഗ്ലൂരിന്റെ ബാറ്റിങ് നിര ഇങ്ങനെ തെളിഞ്ഞു വരുമ്പോള്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് അവരെത്തുന്നതെന്ന് ചുരിക്കും. 

കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് മടങ്ങിയിരിക്കുന്ന യുവരാജിന്റെ വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കിലും തിരിച്ചു വരവിന് ഒരുങ്ങുന്ന യുവി ഐപിഎല്ലില്‍ തകര്‍ത്തു കളിക്കുമെന്ന് തന്നെയാണ് ആരാധകരുടെ കണക്കു കൂട്ടലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല