കായികം

ദ്യോക്കോവിച്, സിമോണെ ഹാലെപ് രണ്ടാം റൗണ്ടില്‍; ക്വിറ്റോവയും ഷറപ്പോവയും ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യക്കോവിച്, ലോക ഒന്നാം നമ്പര്‍ വനിതാ താരം റൊമാനിയയുടെ സിമോണെ ഹാലെപ് എന്നിവര്‍ വിംബിള്‍ഡണ്‍  ടെന്നീസ് പോരാട്ടത്തിന്റെ രണ്ടാം റൗണ്ടില്‍. ഇരുവരും ആദ്യ റൗണ്ടില്‍ അനായാസ വിജയമാണ് സ്വന്തമാക്കിയത്. 
ദ്യോക്കോവിച് അമേരിക്കയുടെ ടെന്നിസ് സന്റ്ഗ്രനെ 6-3, 6-1, 6-2 എന്ന സ്‌കോറിന് വീഴ്ത്തി. 
സിമോണെ ഹാലെപ് ജപ്പാന്റെ കുറുമി നരയെ 6-2, 6-4  എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 
വനിതാ വിഭാഗത്തില്‍ മുന്‍ കിരീട ജേത്രികളായ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, റഷ്യയുടെ മരിയ ഷറപ്പോവ എന്നിവര്‍ ആദ്യ റൗണ്ടില്‍ അട്ടിമറി തോല്‍വി നേരിട്ടു. 
ക്വിറ്റോവയെ ബെലാറസിന്റെ അലിയാക്‌സാന്ദ്ര സസ്‌നോവിചാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 4-6, 6-0.
ഷറപ്പോവയെ നാട്ടുകാരി തന്നെയായ വിതാലിയ ഡിയാറ്റ്‌ചെങ്കോയാണ് അട്ടിമറിച്ചത്. കടുത്ത മത്സരം അരങ്ങേറിയപ്പോള്‍ 6-7 (3-7), 7-6 (7-3), 6-4 എന്ന സ്‌കോറിനാണ് ഡിയാറ്റ്‌ചെങ്കോയുടെ വിജയം. യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യയുടെ അങ്കിത റെയ്‌നയെ വീഴ്ത്തിയാണ് ഡിയാറ്റ്‌ചെങ്കോ ഫൈനല്‍ റൗണ്ടിലേക്കെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം