കായികം

പെകുസനും പെസിച്ചും കിസിറ്റോയും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്ത കറേജ് പെകുസന്‍, ലാകിച്ച് പെസിച്ച്, കെസിറോണ്‍ കിസിറ്റോ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പേജിലൂടെയാണ് താരങ്ങള്‍ തിരികെ ടീമിലെത്തിയതായി വ്യക്തമാക്കിയത്. നേരത്തെ ബ്ലാസ്റ്റേഴ്‌സ് ഫ്രഞ്ച് താരം സിറില്‍ കാലിയേയും സെര്‍ബിയന്‍ താരം സ്ലാവിസ സ്‌റ്റോഹനോവിചിനേയും പാളയത്തിലെത്തിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ മികച്ച ഫോമില്‍ കളിച്ചവരാണ് മൂന്ന് പേരും. കഴിഞ്ഞ ജനുവരിയില്‍ ടീമിലെത്തിയ കിസിറ്റോ പരുക്കിനെ തുടര്‍ന്ന് നാല് മത്സരങ്ങളില്‍ മാത്രമാണ് ടീമിനായി കളത്തിലെത്തിയത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിരയില്‍ കളി നിയന്ത്രിച്ച നിര്‍ണായക താരമായിരുന്നു പെകുസന്‍. 12 മത്സരങ്ങളിലാണ് ലാകിച് പെസിച് കൊമ്പന്മാര്‍ക്കായി മൈതാനത്തിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്