കായികം

അമ്മയാകാനുള്ള ഒരുക്കത്തില്‍ സാനിയ; മാതൃത്വം ആഘോഷമാക്കിയുള്ള ചിത്രങ്ങള്‍ ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബേബി മിര്‍സ മലിക് എന്ന ഹാഷ്ടാഗിനൊപ്പം മൂന്ന് ടീ ഷര്‍ട്ടുകളുടെ ഫോട്ടോ സാനിയ മിര്‍സയും ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് ഗര്‍ഭിണിയാണെന്ന കാര്യം ഇരുവരും വ്യക്തമാക്കിയത്.

പുതിയ അതിഥിയെ കാത്തിരിക്കുകായാണ് ഇന്തോ- പാക് ദമ്പതികള്‍. അതിനിടെ ആരാധകര്‍ക്കായി മാതൃത്വം ആഘോഷമാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ സാനിയ. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് സാനിയ വിവിധ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനം മിര്‍സ രൂപകല്‍പന ചെയ്ത ഇന്തോ- വെസ്‌റ്റേണ്‍ ലുക്കിലുള്ള അനാര്‍ക്കലി ധരിച്ചു നില്‍ക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. കുലീനത്വമുള്ള ഗര്‍ഭം മറച്ചുവയ്ക്കാത്ത വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ചിത്രങ്ങളിപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ