കായികം

ഇടങ്കൈ സ്പിന്‍ ചെയ്ത് പിഴുതുവീഴ്തിയ ആ ആറ് വിക്കറ്റുകള്‍; റെക്കോര്‍ഡ് കുറിച്ച് ഇംഗ്ലണ്ട് മണ്ണില്‍ കുല്‍ദീപ് 

സമകാലിക മലയാളം ഡെസ്ക്

നോട്ടിംഗാം: ഒരു ഏകദിന മത്സരത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇടകൈയ്യന്‍ സ്പിന്നര്‍ എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ താരം കുല്‍ദീപ് യാദവിന് സ്വന്തം. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ഇന്നുനടന്ന ആദ്യ മത്സരത്തിലാണ് കുല്‍ദീപിന്റെ റെക്കോര്‍ഡ് നേട്ടം. മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് കുല്‍ദീപ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗിന്റെ അഞ്ചു വിക്കറ്റ് എന്ന നേട്ടമാണ് നോട്ടിംഗാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം പഴങ്കഥയാക്കിയത്. 2005ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 32റണ്‍ വഴങ്ങി ബ്രാഡ് ഹോഗ് നേടിയ അഞ്ച് വിക്കറ്റായിരുന്നു ഇതുവരെ ഇടകൈയ്യന്‍ സ്പിന്നര്‍മാരിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ട. എന്നാല്‍ 25റണ്‍ വഴങ്ങി 6വിക്കറ്റുകള്‍ നേടിയ കുല്‍ദീപ് ബ്രാഡ് ഹോഗിനെ പിന്നിലാക്കി. 

ഇംഗ്ലണ്ടില്‍ നടന്ന ഏകദിനങ്ങളില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനം എന്ന നേട്ടവും ഇന്നത്തെ മത്സരത്തോടെ കുല്‍ദീപ് സ്വന്തമാക്കി. പാക്ക് താരം ഷാഹിദ് അഫ്രീദി 2004ല്‍ കെനിയക്കെതിരെ 11റണ്ണിന് അഞ്ച് വിക്കറ്റ് നേടിയതും 2005ല്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ട്‌സ് ബംഗ്ലാദേശിനെതിരെ 18 റണ്‍ വഴങ്ങി നേടിയ 5വിക്കറ്റുമായിരുന്നു ഇതുവരെ സ്പിന്നര്‍മാരുടെ മികച്ച പ്രകടനങ്ങളായി വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് കുല്‍ദീപ് നേടിയ ആറ് വിക്കറ്റ് ഇംഗ്ലണ്ടില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനമായി മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി