കായികം

ജോ റൂട്ടിന് സെഞ്ചുറി; ഇന്ത്യക്ക് കൂറ്റന്‍ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലീഷ് നിര മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഓപ്പണര്‍ ജോ റൂട്ടിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് ശക്തമായ നിലയില്‍ എത്തിയത്.

116 ബോളിലാണ് വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാനായ ജോ റൂട്ട് 113 റണ്‍സ് നേടിയത്. എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് സെഞ്ചുറി. ഓപ്പണര്‍മാരായ ജെ ജെ റോയ്, ബയര്‍സ്‌റ്റോ, ക്യാപ്റ്റന്‍ മോര്‍ഗന്‍ എന്നിവര്‍ ജോ റൂട്ടിന് പിന്തുണ നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ നേടി. ഉമേഷ് യാദവും, ഹരീഷ് പാണ്ഡ്യയും വൈ എസ് ചഹലും ഓരോ വിക്കറ്റ് വീതവും നേടി. മൂന്നുകളികളുടെ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ വിജയപ്രതീക്ഷയുമായാണ് കളത്തില്‍ ഇറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ