കായികം

 റെക്കോര്‍ഡ് നേട്ടവുമായി ധോണി; ഏകദിനത്തില്‍ 10,000 റണ്‍സും 300 ക്യാച്ചും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മൂന്ന് റെക്കോര്‍ഡുകളാണ് എം എസ് ധോണി ലോര്‍ഡ്‌സില്‍ നിന്നും സ്വന്തമാക്കിയത്. മുപ്പത്തിയേഴ് റണ്‍സെടുത്ത് നില്‍ക്കവേ പ്ലാങ്കറ്റിന് മുന്നില്‍ അടിയറവ് പറഞ്ഞ് മടങ്ങിയെങ്കിലും 10,000 റണ്‍സ് ക്ലബ്ബിലിടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി ക്യാപ്റ്റന്‍ കൂള്‍.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ളവര്‍. നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ധോണിക്കാണ്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് ഒന്നാമന്‍. 


ലോഡ്‌സില്‍ നടന്ന ഈ മത്സരത്തോടെ ഏകദിനത്തില്‍ മുന്നൂറ് ക്യാച്ചുകളെടുക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിട്ടുണ്ട് അദ്ദേഹം.ആദം ഗില്‍ക്രിസ്റ്റും, മാര്‍ക്ക് ബുച്ചറും സംഗക്കാരയുമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയിട്ടുള്ളവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍