കായികം

വീണ്ടും ഫൈനല്‍ തോല്‍വി; സിന്ധുവിനെ പരാജയപ്പെടുത്തി നോസോമി ഒകുഹാര തായ്‌ലന്‍ഡ് ഓപണ്‍ കിരീടം സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: ഇന്ത്യയുടെ പി.വി സിന്ധുവിന് തായ്‌ലന്‍ഡ് ഓപണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലില്‍ തോല്‍വി. ജപ്പാന്‍ താരം നോസോമി ഒകുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്. 50 മിനുട്ട് നീണ്ട മത്സരത്തില്‍ 15-21, 18-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം പരാജയം സമ്മതിച്ചത്. 

കരിയറില്‍ 11ാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഒകുഹാരയുടെ ആറാം വിജയമാണ് സിന്ധുവിനെതിരേ ഇത്തവണ നേടിയത്. അഞ്ച് ജയങ്ങളാണ് ജപ്പാന്‍ താരത്തിനെതിരേ സിന്ധുവിന്റെ പേരില്‍. ഈ വര്‍ഷം സിന്ധു നേരിടുന്ന മൂന്നാം ഫൈനല്‍ തോല്‍വിയാണിത്. നേരത്തെ ഇന്ത്യ ഓപണ്‍ ഫൈനലില്‍ ബെയ്‌വാന്‍ സാങിനോടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരം തന്നെയായ സൈന നേഹ്‌വാളിനോടും സിന്ധു പരാജയപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു