കായികം

സംപോളി അര്‍ജന്റീന പരിശീലക സ്ഥാനമൊഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്:  ഹോര്‍ഗെ സംപോളി അര്‍ജന്റീന പരിശീലക സ്ഥാനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി പരസ്പര ധാരണയോടെ വേര്‍പിരിയാന്‍ സംപോളി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് സാംപോളിയെ പുറത്താക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തത്കാലം തുടരട്ടെ എന്ന നിലപാടിലായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. സംപോളിയെ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി അണ്ടര്‍ 20 ടീമിന്റെ ചുമതലയേല്‍പ്പിക്കാന്‍ അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. സംപോളിയുടെ സ്ഥാനമൊഴിയല്‍ അസോസിയേഷന്‍ നാളെ സ്ഥിരീകരിച്ചേക്കും. 

2021 വരെ അര്‍ജന്റീനയുമായി കരാറുള്ള സംപോളിയെ ഇക്കാലയളവിനുള്ളില്‍ പുറത്താക്കുകയാണെങ്കില്‍ നഷ്ടപരിഹാരമായി 12 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ്. ഇതേത്തുടര്‍ന്ന് സംപോളിയുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ധാരണയായ ശേഷമാണ് പരിശീലകന്‍ സ്ഥാനമൊഴിയുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ തുലാസിലായിരിക്കുന്ന സമയത്താണ് 2017 മെയില്‍ സാംപോളി അര്‍ജന്റീന കോച്ചായി സ്ഥാനമേല്‍ക്കുന്നത്. പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു. 

സാംപോളിക്ക് കീഴില്‍ അര്‍ജന്റീന 15 മത്സരങ്ങളാണ് കളിച്ചത്. ഏഴ് ജയങ്ങളും നാല് തോല്‍വിയും നാല് സമനിലയുമാണ് ഫലം.

റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ പരിശീലകനും മുന്‍ അര്‍ജന്റീന താരവുമായ മാഴ്‌സെലോ ഗല്ലാര്‍ഡോ ടീമിന്റെ പുതിയ കോച്ചായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും