കായികം

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ യുവന്റ്‌സിലേക്ക് സിദാനും? 

സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റ്യാനോ ചേക്കേറിയതിന് പിന്നാലെ സിനദിന്‍ സിദാനേയും യുവന്റ്‌സ് ലക്ഷ്യമിടുന്നതായി സൂചന. ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് റയലിനെ എത്തിച്ചതിന് പിന്നാലെയായിരുന്നു റയലിന്റെ പരിശീലക സ്ഥാനം സിദാന്‍ രാജിവയ്ക്കുന്നത്. 

2022ലെ ലോക കപ്പിന് ആതിഥേയരാകുന്ന ഖത്തര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സിദാന്‍ എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യുവന്റ്‌സിലേക്ക് സിദാന്‍ എത്തിയേക്കുമെന്നാണ് ഇപ്പോള്‍ ശക്തമാകുന്ന റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ സിദാന്‍ എത്തിയേക്കുമെന്ന വാര്‍ത്തകളോട് അനുകൂലമായിട്ടല്ല യുവന്റ്‌സിന്റെ പ്രതികരണം. 1996 മുതല്‍ 2001 വരെ സിദാന്‍ യുവന്റ്‌സില്‍ കളിച്ചിരുന്നു. ഇവിടെ നിന്നായിരുന്നു 77.5 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് സിദാനെ റയല്‍ സ്വന്തമാക്കിയത്. ഒടുവില്‍ 2016ല്‍ റാഫ ബെനിറ്റെസിനെ റയല്‍ മാറ്റിയപ്പോള്‍ ബെര്‍ണാബ്യുവില്‍ പരിശീലക കുപ്പായത്തിലേക്കും സിദാന്‍ എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്