കായികം

ക്രിസ്റ്റിയാനോയുടെ വരവ് ഇറ്റാലിയന്‍ ഫുട്‌ബോളിനെ പ്രതാപ കാലത്തേക്ക് കൊണ്ടുപോകും: നെയ്മര്‍

സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാലത്ത് താന്‍ കണ്ട ഇറ്റാലിയന്‍ ഫുട്ബാളിന്റെ പ്രതാപ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് പ്രവേശത്തിന് കഴിയുമെന്ന് പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ഫുട്ബാളിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് നെയ്മര്‍ നിരീക്ഷിക്കുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ. ഇതിഹാസവും ജീനിയസുമായ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. യുവന്റസിലേക്ക് വരാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ട്. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ക്രിസ്റ്റ്യാനോ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടാകും. യുവന്റസില്‍ തിളങ്ങാന്‍ അദ്ദേഹത്തെ ഭാഗ്യം തുണയ്ക്കട്ടെ എന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ പി.എസ്.ജിയോട് കളിക്കുമ്പോള്‍ തിളങ്ങുന്നതിനല്ലെന്നും തമാശയായി
നെയ്മര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ