കായികം

വംശീയതയ്ക്ക് മുന്നില്‍ നോക്കു കുത്തിയാവില്ലെന്ന് പറഞ്ഞല്ലോ, അതാണ് ശരി; ഏറെ വേദനിക്കുന്നുവെന്ന് സാനിയ

സമകാലിക മലയാളം ഡെസ്ക്

ഏറെ വേദനിപ്പിക്കുന്ന ഒന്നാണിത്, ഒരു കായിക താരം എന്നതിനേക്കാള്‍ ഉപരി മനുഷ്യന്‍ എന്ന നിലയില്‍. വംശീയ അധിക്ഷേപത്തിന്റെ പേരില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഫുട്‌ബോള്‍ താരം മെസുട് ഓസിലിന്റെ വാക്കുകള്‍ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് ടെന്നീസ് താരം സാനിയാ മിര്‍സ. 

നിങ്ങള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. സാഹചര്യം ഏതായാലും വംശീയതയെ വളരാന്‍ അനുവദിക്കരുത്.  ഇതെല്ലാം സത്യമാകുന്നു എന്നത് കൂടുതല്‍ ദുഃഖിപ്പിക്കുന്നുവെന്നും സാനിയ ട്വിറ്ററില്‍ കുറിക്കുന്നു. 

വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഓസില്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി കൊടുത്തായിരുന്നു ഓസില്‍ ജര്‍മന്‍ കുപ്പായം എന്നന്നേക്കുമായി അഴിച്ചത്. ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍, തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരന്‍ എന്ന ഓസിലിന്റെ വാക്കുകള്‍ ഫുട്‌ബോള്‍ ലോകത്തിന് പുറത്തേക്കും ചര്‍ച്ചയായി എത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്