കായികം

ഓസിലിന്റെ തീരുമാനത്തില്‍ ദുഃഖമുണ്ട്; ആരോപണങ്ങളില്‍ കഴമ്പില്ല; ഫെഡറേഷന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: വംശീയാധിക്ഷേപം നേരിട്ടതിന്റെ പേരില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ജര്‍മനിയുടെ മെസുറ്റ് ഓസിലിന്റെ ആരോപണങ്ങള്‍ക്ക് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മറുപടി. 

ദേശീയ ടീമില്‍ നിന്നും വിരമിക്കാനുള്ള ഓസിലിന്റെ തീരുമാനത്തില്‍ ദുഃഖമുണ്ടെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷന്‍ ഓസിലെനെയോ മറ്റേതെങ്കിലും താരത്തയോ വംശീയമായി അധിക്ഷേപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ കമ്പില്ല.
സംഭവങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ തങ്ങളുടെ ഭാഗത്തു നിന്ന് തെറ്റുകള്‍ സംഭവിച്ചതായി ഫെഡറേഷന്‍ സമ്മതിക്കുന്നു. ലോകകപ്പിനു ശേഷം വിവിധ ഭാഗങ്ങളില്‍ നിന്ന് വംശീയമായുള്ള അധിക്ഷേപങ്ങള്‍ നേരിട്ടപ്പോള്‍ തനിക്കു ഫെഡറേഷന്റെ ഭാഗത്തു നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ഓസില്‍ തെറ്റിദ്ധരിച്ചത് ഇതു കൊണ്ടാണെന്നും ഫെഡറേഷന്‍ വിശദമാക്കി.

തുര്‍ക്കിയില്‍ വേരുകളുള്ള ഓസില്‍ ഈ വര്‍ഷം മെയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി ലണ്ടനില്‍ വച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ആഴ്‌സനല്‍ താരം കൂടിയായ ഓസില്‍ അദ്ദേഹത്തിന് ക്ലബ്ബിന്റെ ജഴ്‌സി സമ്മാനിക്കുകയും ചെയ്തു.
ഈ സംഭവത്തിന്റെ പേരില്‍ ഫെഡറേഷനും ജര്‍മന്‍ മാധ്യമങ്ങളും ഓസിലിനെ വിമര്‍ശിച്ചിരുന്നു. ജര്‍മനി ലോകകപ്പില്‍ നിന്ന് നേരത്തേ പുറത്തായതോടെ വിമര്‍ശനം വര്‍ധിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്