കായികം

ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വിശ്രമമില്ലാത്ത ദിനങ്ങള്‍; ഏഷ്യ കപ്പ് മത്സരക്രമം പുറത്തിറക്കി; കാണാം ഇന്ത്യ- പാക്കിസ്ഥാന്‍ ക്ലാസ്സിക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരക്കിട്ട മത്സരക്രമങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ടീം ഏഷ്യ കപ്പ് പോരാട്ടത്തിനായി ഒരുങ്ങണം. ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സര തിയതികള്‍ ഐ.സി.സി പ്രഖ്യാപിച്ചു. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താന്‍ വിശ്രമമില്ലാതെ കളിക്കാനിറങ്ങേണ്ടി വരുമെന്ന് ചുരുക്കം. 

സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യു.എ.ഇയിലാണ് മത്സരം. ദുബൈയില്‍ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ്- ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം ചിരവൈരികളായ പാക്കിസ്ഥാനും ചേരും. യോഗ്യതാ പോരാട്ടം ജയിച്ചെത്തുന്ന ഒരു ടീമിനും ടൂര്‍ണമെന്റ് കളിക്കാന്‍ അവസരമുണ്ട്. യോഗ്യതാ പോരാട്ടം വിജയിക്കുന്ന ടീമാകും ഗ്രൂപ്പ് എയിലെ മൂന്നാം സംഘം. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. യു.എ.ഇ, സിംഗപ്പൂര്‍, ഒമാന്‍, നേപാള്‍, മലേഷ്യ, ഹോങ്കോങ് ടീമുകളാണ് ഒരു സ്ഥാനത്തേക്കായി മത്സരിക്കുന്നത്. 

മത്സരക്രമത്തില്‍ ഏറ്റവും വലിയ തലവേദന വന്നിരിക്കുന്നതും ഇന്ത്യക്ക് തന്നെ. അടുപ്പിച്ച് രണ്ട് ദിവസം മത്സരിക്കാനിറങ്ങേണ്ട ഗതികേടിലാണ് ടീം. സെപ്റ്റംബര്‍ 18ന് യോഗ്യത നേടുന്ന ടീമുമായി കളിക്കുന്ന ഇന്ത്യ 19ന് ചിരവൈരികളായ പാക്കിസ്ഥാനെ നേരിടാനിറങ്ങേണ്ട അവസ്ഥയാണ്. 

ഗ്രൂപ്പ് മത്സരങ്ങളില്‍ ആറ് ടീമുകള്‍ മാറ്റുരയ്ക്കുമ്പോള്‍ ഇതില്‍ നിന്ന് നാല് ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കും. സൂപ്പര്‍ ഫോറില്‍ ഒരു ടീമിന് മൂന്ന് വീതം മത്സരങ്ങളാണ് കളിക്കേണ്ടത്. സെപ്റ്റംബര്‍ 21, 23, 25, 26 തീയതികളിലായാണ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍. 

സെപ്റ്റംബര്‍ 15: ബംഗ്ലാദേശ്- ശ്രീലങ്ക
സെപ്റ്റംബര്‍ 16: പാക്കിസ്ഥാന്‍- ക്വാളിഫയര്‍
സെപ്റ്റംബര്‍ 17: ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍ 18: ഇന്ത്യ- ക്വാളിഫയര്‍
സെപ്റ്റംബര്‍ 19; ഇന്ത്യ- പാക്കിസ്ഥാന്‍
സെപ്റ്റംബര്‍ 20: ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്