കായികം

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ക്രിക്കറ്റില്‍ വീണ്ടും സജീവമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് മത്സര രംഗത്ത് സജീവമാകുന്നു. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 പോരാട്ടത്തിലൂടെ മത്സര രംഗത്തേക്ക് മടങ്ങിയെത്തിയ സ്മിത്ത് അടുത്ത മാസം നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ കളിക്കും. 

സി.പി.എല്‍ ടീം ബാര്‍ബഡോസ് ട്രിഡന്റ്‌സിനായാണ് മുന്‍ ഓസീസ് നായകന്‍ കളിക്കാനിറങ്ങുന്നത്. ടീമില്‍ അംഗമായിരുന്ന ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന് പകരമാണ് ട്രിഡന്റ്‌സ് സ്മിത്തിനെ പാളയത്തിലെത്തിച്ചത്. ടൂര്‍ണമെന്റ് കഴിയും വരെ നില്‍ക്കാന്‍ ഷാകിബിന് സാധിക്കില്ലെന്ന് വന്നതോടെയാണ് മറ്റൊരു താരത്തെ അധികൃതര്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. 

വിലക്ക് നിലവില്‍ വന്ന ശേഷം കഴിഞ്ഞ മാസമാണ് സ്മിത്ത് കളിക്കാനിറങ്ങിയത്. ഗ്ലോബല്‍ ടി20 പോരാട്ടത്തില്‍ ടൊറന്റോ നാഷണല്‍സിനായാണ് സ്മിത്ത് കളിച്ചത്. സ്മിത്തിനൊപ്പം വിവാദ വിഷയത്തില്‍ വിലക്ക് നേരിട്ട വാര്‍ണറും ഗ്ലോബല്‍ ടി20യില്‍ കളിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ