കായികം

വനിത ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് പരാജയം;തോറ്റത് അയര്‍ലന്‍ഡിനോട്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍; വനിത ഹോക്കി ലോകകപ്പില്‍ അയര്‍ലന്‍ഡിന് എതിരേ ഇന്ത്യയ്ക്ക് തോല്‍വി. പൂള്‍ ബിയിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യത്തെ തോല്‍വിയാണ് അത്. ഇതോടെ രാജ്യത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റു. 

12 ാം മിനിറ്റില്‍ ഒഫഌനാഗനാണ് ഗോള്‍ നേടിയത്. ഷെര്‍ലി മാകെയുടെ പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. പിന്നീട് ഇരു ടീമുകള്‍ മത്സരിച്ച് കളിച്ചെങ്കിലും ഇരുഭാഗത്തിന്റേയും വല കുലുങ്ങിയില്ല. 57 ാം മിനിറ്റില്‍ സമനില ഗോള്‍ നേടാന്‍ മികച്ച അവസരം ലഭിച്ചെങ്കിപും നടന്നില്ല.

ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ യുണസ്എയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയിരുന്നു. രണ്ട് മത്സരങ്ങളില്‍ ജയിച്ച അയര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി