കായികം

കുഞ്ഞു വന്മതില്‍ വളരുന്നു, ഓള്‍ റൗണ്ട് മികവില്‍ ടീമിനെ ജയിപ്പിച്ച് ദ്രാവിഡിന്റെ മകന്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യക്കായി മറ്റൊരു വന്‍ മതില്‍ കൂടി വളര്‍ന്നു വരുന്നുണ്ട്. അച്ഛനെ പോലെ ടീമിനെ താങ്ങി നിര്‍ത്തി സമിത്ത് ദ്രാവിഡ്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ച് സച്ചിന്റെ മകന്‍ അര്‍ജുന്‍ വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ വന്മതിലിന്റെ മകന്റെ പ്രകടനവും ശ്രദ്ധ നേടുന്നത്.

ഓള്‍ റൗണ്ട് പ്രകടനത്തിലൂടെ തന്റെ ടീമിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു പന്ത്രണ്ടുകാരനായ സമിത്ത്. അണ്ടര്‍ 14 സ്‌കൂള്‍ ലെവല്‍ മത്സരത്തിലായിരുന്നു ബാറ്റുകൊണ്ടും ബോളുകൊണ്ടും സമിത്ത് തിളങ്ങിയത്. 51 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന സമിത്ത് ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

ഇത് ആദ്യമായല്ല കുഞ്ഞ് സമിത്ത താന്‍ അച്ഛന്റെ വഴിയേ തന്നെയാണെന്ന് പ്രഖ്യാപിക്കുന്നത്. ജനുവരിയില്‍ നടന്ന ബിടിഡബ്ല്യു അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ സമിത്ത് സെഞ്ചുറി നേടിയായിരുന്നു ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. 2015ല്‍ അണ്ടര്‍ 12 ലെവലില്‍ ഗോപാലന്‍ ക്രിക്കറ്റ് ചലഞ്ചില്‍ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന അവാര്‍ഡും കുഞ്ഞു വന്മതിലിനെ തേടിയെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്