കായികം

അക്ഷയ് കുമാറിന് ഈ കായിക താരത്തിന്റെ ജീവിതം സിനിമയാക്കണം, ആരാണെന്നല്ലേ?

സമകാലിക മലയാളം ഡെസ്ക്

1948ല്‍ ഒളിംപിക്‌സ് ഹോക്കിയില്‍ സ്വര്‍ണം നേടിയായിരുന്നു ഇന്ത്യന്‍ കായിക ലോകം സ്വാതന്ത്ര്യം ആഘോഷിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും സ്വതന്ത്രമായി ലോകത്തിന് മുന്നില്‍ പകച്ചു നിന്നിരുന്ന ഇന്ത്യയ്ക്ക് മുന്നോട്ടു പോകുവാനുള്ള പ്രചോദനമായിരുന്നു ആ ജയം. സ്വര്‍ണ നേട്ടത്തിന്റെ 70ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ അത് സിനിമയായി നമുക്ക് മുന്നിലെത്തുന്നു.

സ്വര്‍ണത്തിലേക്കെത്തിയ വഴികളും നിമിഷവും പിന്നീട് സംഭവിച്ചതുമെല്ലാം ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് എന്ന് പറഞ്ഞാണ് അക്ഷയ് കുമാര്‍ നമുക്ക് മുന്നിലേക്ക് ഗോള്‍ഡുമായി എത്തുന്നത്. പക്ഷേ റീമ കാഗ്തി സംവിധാനം ചെയ്യുന്ന ഗാള്‍ഡിന് ശേഷവും യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുവാനുള്ള അക്ഷയ് കുമാറിന്റെ ആഗ്രഹം അവസാനിക്കുന്നില്ല. കായിക ലോകത്തെ ചരിത്ര നിമിഷം സിനിമയാക്കാന്‍ താത്പര്യം ഉണ്ടെന്ന് പറയുകയാണ് അക്ഷയ് കുമാര്‍. 

ട്രാക്കില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി കുതിച്ച ഹിമാ ദാസിന്റെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹമാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ ഉള്‍പ്രദേശത്ത് നിന്നും വന്ന് നമുക്ക് അപ്രാപ്യമായിരുന്ന ട്രാക്കില്‍ ജയിച്ചു കയറിയവളാണ് ഹിമ. അതുകൊണ്ട് തന്നെ രാജ്യത്തിന് പ്രചോദനമാകുന്നതിന് വേണ്ടി ഹിമാ ദാസിന്റെ ജീവിതവും സിനിമയാക്കണം എന്നുണ്ട് എന്ന് അക്ഷയ് കുമാര്‍ പറയുന്നു...

ഫിന്‍ലാന്‍ഡില്‍ നടന്ന അണ്ടര്‍ 20 അത്‌ലറ്റിക്‌സ് മീറ്റിലായിരുന്നു 400 മീറ്റര്‍ ഓട്ടത്തില്‍ ഹിമ സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഹിമയ്ക്ക് മുന്‍പ് മറ്റൊരു ഇന്ത്യക്കാരനും നേടാന്‍ സാധിക്കാതിരുന്ന നേട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി