കായികം

ഐപിഎല്‍ സൗഹൃദങ്ങളൊന്നും ഇനി ഉണ്ടാവില്ല, ടെസ്റ്റിന് മുന്‍പ് ജോസ് ബട്ട്‌ലര്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍-ഇംഗ്ലണ്ട് കളിക്കാര്‍ തമ്മില്‍ ഐപിഎല്ലിലൂടെ ഉടലെടുത്ത സൗഹൃദം ഒന്നും ആരംഭിക്കാനിരിക്കുന്ന ടെസ്റ്റില്‍ കാണില്ലെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലര്‍. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ചില താരങ്ങളുമായി ഞാന്‍ ഒരുമിച്ചു കളിച്ചിരുന്നു. സ്വാഭാവികമായും അവരുമായി സൗഹൃദം ഉടലെടുക്കും. പക്ഷേ ക്രീസില്‍ അതൊന്നും പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുകയാണ് ബട്ടലര്‍. 

2017ല്‍ മുംബൈ ഇന്ത്യന്‍സിനും കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനും വേണ്ടിയാണ് ബട്ട്‌ലര്‍ കളിച്ചത്. രണ്ട് ടീമിലുമായി ഹര്‍ദിക് പാണ്ഡ്യ, രഹാനേ എന്നിവരുമായി ബട്ട്‌ലര്‍ ഡ്രസിങ് റൂം പങ്കിട്ടിരുന്നു. ഇരുവരും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

ക്രിക്കറ്റ് താരം എന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തിപരമായി നമുക്ക് അറിയാവുന്ന കളിക്കാരുണ്ട്. ഇപ്പോഴത്തെ ക്രിക്കറ്റ് ലോകത്തിന്റെ പ്രത്യേകതയാണ് അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമുക്ക് കളിക്കാനും കളിക്കാരെ അടുത്തറിയാനും സാധിക്കുന്നു. എന്നാല്‍ ഫീല്‍ഡില്‍ ഇറങ്ങുമ്പോള്‍ ഈ വ്യക്തി ബന്ധങ്ങള്‍ എല്ലാം മറക്കും. എല്ലാവരുടേയും മനസില്‍ മത്സരബുദ്ധിയോടെ തന്നെയാകും കളിക്കുക എന്നും ബട്ട്‌ലര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ