കായികം

12 പേര്‍ നിരന്നിരിക്കുന്നുണ്ട്, അലറുകയാണ്; ന്യൂസ് ചാനലുകളെ പരിഹസിച്ച് സാനിയ 

സമകാലിക മലയാളം ഡെസ്ക്

സ്‌ക്രീനില്‍ 12 പേരെ കാണാം. റിപ്പോര്‍ട്ട് ചെയ്യുകയോ സംസാരിക്കുകയോ അല്ല. അലറുകയാണ്. രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ സമീപനത്തെ പരിഹസിച്ച് ടെന്നീസ് താരം സാനിയ മിര്‍സ പറയുന്നു. 

ഏതാനും ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാണ് ഇന്ന് ഏതാനും വാര്‍ത്താ ചാനലുകള്‍ കണ്ടത്. ഒരു കാര്യം പോലും കണ്ടിട്ട് മനസിലായില്ല. സ്‌ക്രീനില്‍ 12 പേര്‍ ഒരുമിച്ചിരിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യുകയോ സംസാരിക്കുകയോ അല്ല, അലറുകയാണ്. 

ഇത് കണ്ടതിന് ശേഷം തലവേദനിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം വീണ്ടും കാണാന്‍ ശ്രമിക്കാം എന്നായിരുന്നു സാനിയ മിര്‍സയുടെ ട്വീറ്റ്. രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നാണ് സാനിയയുടെ ട്വീറ്റിന് മറുപടിയായി ആരാധകര്‍ പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ന്യൂസ് ചാനല്‍ കാണാന്‍ എത്തുമ്പോഴും വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ട എന്ന മുന്നറിയിപ്പും സാനിയയ്ക്ക് അവര്‍ നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല