കായികം

എന്റെ പെണ്ണിനെ ഞാന്‍ രാജ്ഞിയാക്കും, ഒളിച്ചു വയ്ക്കില്ല; ബോളിവുഡ് താരവുമായുള്ള ബന്ധത്തില്‍ രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കളായിരിക്കാന്‍ പറ്റില്ലേ? ബോളിവുഡ് താരം നിതി അഗര്‍വാളിനൊപ്പം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഉയര്‍ന്ന ഗോസിപ്പുകള്‍ക്ക് പ്രതികരണമായിട്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലിന്റെ ചോദ്യം. എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെണ്‍കുട്ടിയെ ഞാന്‍ രാജ്ഞിയെ പോലെയാകും നോക്കുകയെന്നും, ഒളിച്ചു വയ്ക്കില്ലെന്നും രാഹുല്‍ പറയുന്നു. 

ഒരേ നഗരത്തില്‍ നിന്നാണ് ഞാനും നീതിയും വരുന്നത്. വളരെ നാളുകളായി ഞങ്ങള്‍ക്ക് തമ്മില്‍ അറിയാം. കരിയറില്‍ അവളുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. ഞാനും നീതിയും മാത്രമായിട്ടല്ല അന്ന് പുറത്തുപോയത്. ബാംഗ്ലൂരില്‍ നിന്നുമുള്ള ഞങ്ങളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കളുമായി ഒത്തുകൂടുന്നത് സന്തോഷം തരുന്ന കാര്യമാണ്. അതല്ലാതെ മറ്റൊന്നും അതിനിടയില്‍ സംഭവിക്കുന്നില്ലെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍ അഭ്യൂഹങ്ങളെല്ലാം തള്ളിയത്. 

മുംബൈയിലെ റെസ്റ്റോറന്റിലായിരുന്നു രാഹുലും നിതിയുമെത്തിയത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നതോടെ മറ്റൊരു ബോളിവുഡ് ക്രിക്കറ്റ് പ്രണയത്തിന്റെ തുടക്കമാക്കി മാറ്റി ആരാധകരത്. എന്നാല്‍ അതെല്ലാം നിഷേധിച്ചാണ് ഇപ്പോള്‍ രാഹുലിന്റെ വരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്